ആല​പ്പു​ഴ: തീ​ര​ദേ​ശ​ത്ത് മ​ണ​ല്‍ ഖ​ന​നം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ട് ഇ​ള​ക്കി​മ​റി​ച്ച് ആ​വാ​സവ്യ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കു​ന്ന ന​ട​പ​ടി മ​ത്സ്യ​സ​മ്പ​ത്ത് ഇ​ല്ലാ​താ​ക്കും. മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തീ​ര​ദേ​ശ​ത്തി​നും ദോ​ഷം ചെ​യ്യു​ന്ന പ്ര​വൃത്തി ന​ട​ത്താ​ന്‍ തീ​ര​ജ​ന​ത സ​മ്മ​തി​ക്കി​ല്ല. ബ്ലൂ ​എ​ക്കോ​ണ​മി​യു​ടെ മ​റ​വി​ല്‍ കു​ത്ത​ക​ക​ള്‍​ക്ക് ക​ട​ലും തീ​ര​ദേ​ശ​വും കൈയേ​റാ​നു​ള്ള നീ​ക്കം എ​ന്ത് വി​ല കൊ​ടു​ത്തും ത​ട​യു​മെ​ന്നും ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ല്‍ വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ കൊ​ള്ള ന​ട​ത്തു​വാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ബോ​ധ​വ​ത്കര​ണം ന​ട​ത്താ​നും ഐ​എ​ല്‍​സി​സി തീ​രു​മാ​നി​ച്ചു. സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി​ക​ളോ​ടും സം​ഘ​ട​ന​ക​ളോ​ടും യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങാ​നും തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ക്‌​സ​ണ്‍ ആ​റാ​ട്ടു​കു​ളം അ​ധ്യ​ക്ഷ​നാ​യി. ഇ​ഗ്നേ​ഷ്യ​സ് അ​ത്തി​പ്പൊ​ഴി​യി​ല്‍, അ​ഗ​സ്റ്റി​ന്‍ ചാ​ക്കോ, ജോ​ഷി പ​ള്ളി​പ്പ​റ​മ്പി​ല്‍, ജോ​ഫി​ന്‍ ഏ​ബ്ര​ഹാം, ജോ​സ് കു​ഞ്ഞ്, ജ​റൊ​ള്‍​ഡ് എ​ന്നി​വ​ര്‍​ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.