ആ​ല​പ്പു​ഴ: വേ​ലി​യേ​റ്റ​ത്തെത്തുട​ര്‍​ന്ന് ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ചെ​ങ്കി​ലും തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യി​ല്‍​നി​ന്ന് വേ​ലി​യേ​റ്റ​ത്തി​ല്‍ പൂ​ക്കൈ​ത​യാ​റി​ലൂ​ടെ കു​ട്ട​നാ​ട്ടി​ലേ​ക്കു​ള്ള ഓ​രു​വെ​ള്ള പ്ര​വാ​ഹം നെ​ല്‍​കൃ​ഷി​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. പൂ​ക്കൈ​ത​യാ​റി​ല്‍​നി​ന്ന് കൃ​ഷി​ക്ക് വെ​ള്ള​മെ​ടു​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​രു​വെ​ള്ള​മെ​ത്തു​ന്ന​ത്. വേ​ന​ല്‍​ച്ചൂടി​നൊ​പ്പം ഉ​പ്പു​ക​ല​ര്‍​ന്ന വെ​ള്ളംകൂ​ടി​യെ​ത്തി​യ​തോ​ടെ നെ​ല്‍​ച്ചെ​ടി​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യി​ലെ ചു​രു​ക്കം ചി​ല ഷ​ട്ട​റു​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ന്നി​ട്ടു​ള്ള​തെ​ന്ന് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ഷ​ട്ട​റു​ക​ള്‍ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റപ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ല്‍ ദ്ര​വി​ച്ച് ന​ശി​ച്ച സ്ഥി​തി​യി​ലാ​ണെ​ന്നും ത​ക​ര്‍​ന്ന ഷ​ട്ട​റു​ക​ളി​ലൂ​ടെ ധാ​രാ​ള​മാ​യി ഓ​രു​വെ​ള്ളം പാ​ട​ത്തേ​ക്ക് ക​യ​റു​ന്നു​ണ്ടെ​ന്നു​മാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

എ​സി റോ​ഡി​ന്‍റെ തെ​ക്കേ​ക്ക​ര​യി​ല്‍ പു​റ​ക്കാ​ട് വ​രെ​യു​ള്ള ഹെ​ക്ട​റു​ക​ണ​ക്കി​ന് പാ​ട​ത്തെ നെ​ല്‍​കൃ​ഷി​യാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യി​ല്‍നി​ന്നു​ള്ള ഓ​രു​വെ​ള്ള ഭീ​തി​യി​ലാ​യ​ത്. ഇ​തു കൂ​ടാ​തെ തൃ​ക്കു​ന്ന​പ്പു​ഴ, ക​ന്നു​കാ​ലി​പ്പാ​ലം, തോ​ട്ടു​ക​ട​വ് തു​ട​ങ്ങി​യ ചെ​റു​തും വ​ലു​തു​മാ​യ നൂ​റുക​ണ​ക്കി​ന് തോ​ടു​ക​ളി​ലൂ​ടെ​യും കു​ട്ട​നാ​ട്ടി​ലേ​ക്ക് ഓ​രു​വെ​ള്ള​മെ​ത്തു​ന്നു​ണ്ട്.

നെ​ല്‍​ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍:
ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്

ആല​പ്പു​ഴ: അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലും പു​ന്ന​പ്ര, പു​റ​ക്കാ​ട്, അ​മ്പ​ല​പ്പു​ഴ ത​ക​ഴി, ക​രു​വാ​റ്റ, ആ​നാ​രി അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍ ഉ​പ്പു​വെ​ള്ള ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ന്‍. ക​ട​ലി​ല്‍​നി​ന്ന് തൃ​ക്കു​ന്ന​പ്പു​ഴ അ​ട​ക്ക​മു​ള്ള തീ​ര​ദേ​ശ​ത്തെ പൊ​ഴി​ക​ള്‍​വ​ഴി വേ​ലി​യേ​റ്റ​ത്തി​ല്‍ ഓ​രു​വെ​ള്ളം കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​താ​യും ഇ​തു​മൂ​ലം 25 മു​ത​ല്‍ 60 ദി​വ​സം വ​രെ പ്രാ​യ​മാ​യ നെ​ല്‍​ച്ചെ​ടി​ക​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

2.4 ശ​ത​മാ​നം വ​രെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ഉ​പ്പ് നെ​ല്‍​ചെ​ടി​ക്ക് ഭീ​ഷ​ണി ആ​വി​ല്ല. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ 5 മു​ത​ല്‍ 6 വ​രെ ശ​ത​മാ​നം ഉ​പ്പു​ര​സ​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ലു​ള്ള​ത്. അ​ടി​യ​ന്ത​ര​മാ​യി ഓ​രു​മു​ട്ടു​ക​ള്‍ നി​ര്‍​മി​ച്ച ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ട​ന്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​ന സ​മ​ര്‍​പ്പി​ച്ചു. കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​, ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ​ എന്നി വരുടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യ​താ​യും മാ​ത്യു ചെ​റു​പ​റ​മ്പ​ന്‍ അ​റി​യി​ച്ചു.

ന​ഷ്ട​പ​രി​ഹാ​രം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന്
ഈ​ടാ​ക്ക​ണ​ം: പാ​ട​ശേ​ഖ​രസ​മി​തി

അ​മ്പ​ല​പ്പു​ഴ: ഉ​പ്പു​വെ​ള്ളം ക​യ​റി പു​ഞ്ച​ക്കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽനി​ന്നു ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി ന​ൽ​ക​ണ​മെ​ന്ന് സം​യു​ക്ത പാ​ട​ശേ​ഖ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ത​ണ്ണീ​ർ​മു​ക്കം ഷ​ട്ട​റു​ക​ളും കാ​യം​കു​ളം, തൃ​ക്കു​ന്ന​പ്പു​ഴ ഓ​രു​മു​ട്ടു​ക​ളും അ​ട​ച്ച് ഡാ​മി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ട് ന​ദി​ക​ളി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം. സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച​ട​ക്കം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

അ​മ്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ നാ​ലു​പാ​ടം പാ​ട​ശേ​ഖ​ര​സ​മി​തി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗം ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി. ​ധ്യാ​ന​സു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​മേ​ഷ് ച​ന്ദ്ര​ബോ​സ് അ​ധ്യ​ക്ഷ​നാ​യി. അ​നി​ൽ തോ​ട്ട​ങ്ക​ര, ഡി. ​സ​തീ​ശ​ൻ, മു​ര​ളീ​ധ​ര​ൻ, ദ​യാ​ന ന്ദ​ൻ, കെ. ​മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.