ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
1494234
Saturday, January 11, 2025 12:21 AM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിന്റെ 42-ാമത് സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നോത്തിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യയന ജീവിതത്തില്‍നിന്ന് വിരമിക്കുന്ന ഗണിതശാസ്ത്ര അധ്യാപകനും സ്കൂള്‍ പ്രിന്‍സിപ്പലുമായ തോമസുകുട്ടി മാത്യു ചീരംവേലില്‍, സാമ്പത്തിക ശാസ്ത്ര അധ്യാപകന് ഷിജോ സേവ്യര്‍ കല്ലുപുരയ്ക്കല്‍ എന്നിവരെ യാത്രയയപ്പ് സമ്മേളനത്തില്‍ ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചുളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രതിഭകള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
ഹെഡ്മിസ്ട്രസ് അന്നമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറിമാരായ റൂബിന് തോമസ് കളപ്പുര, ലൗലി ജോസഫ്, എടത്വ പഞ്ചായത്ത അംഗം ബിന്ദു തോമസ്, ചെങ്ങന്നൂര്‍ ആര്‍ഡിഡി വി.കെ. അശോക് കുമാര്‍, ചമ്പക്കുളം സെന്റ് മേരീസ് സ്കൂള്‍ ഹെഡ്മാസ്റ്റര് പ്രകാശ് ജെ. തോമസ്, കോട്ടയം ഗവ.ഡെന്റല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രശാന്ത് സോണി സോമന്, സെന്റ് സേവ്യേഴ്സ് യുപിഎസ് ഹെഡ്മിസ്ട്രസ് മിനി ആനി തോമസ്, പിറ്റിഎ പ്രസിഡന്റ് പി.വി. സിനു, ഷാജി ചാക്കോ, രാജി ജോസ്, ജൂബി ഫിലോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.