ജോബ് സ്റ്റേഷൻ ഉദ്ഘാടനം
1493947
Thursday, January 9, 2025 11:01 PM IST
ഹരിപ്പാട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ സജ്ജീകരിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം യു. പ്രതിഭ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോൺ തോമസ്, കെ.ജി. സന്തോഷ്, എ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, മണിവിശ്വനാഥ്, ബിന്ദുസുഭാഷ്, സുനിൽ കൊപ്പാറേത്ത്, പി. ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലന്വേഷകർക്ക് വിവിധ സ്വകാര്യമേഖലകളിലെ തൊഴിൽ നേടുന്നതിനാവശ്യമായ രജിസ്ട്രേഷൻ, മാർഗനിർദേശങ്ങൾ, പരിശീലനങ്ങൾ നൽകുക എന്നതാണ് ഉദ്ദേശ്യം.