കളവംകോടം സ്കൂളില്‍ വയലാര്‍ കാവ്യാഞ്ജലി
1493950
Thursday, January 9, 2025 11:01 PM IST
ചേര്‍ത്തല: കളവംകോടം കരപ്പുറം മിഷന് യുപി സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന വയലാര്‍ കാവ്യാഞ്ജലി 10നും 11നുമായി നടക്കും. ചേര്‍ത്തല ഉപജില്ലയിലെ ഹൈസ്കൂള്‍ തലംവരെയുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തിയാണ് കാവ്യാഞ്ജലി. മലയാളത്തിന്റെ പ്രിയകവിയുടെ കവിതകളും വരികളും പുതുതലമുറയ്ക്കും പകര്ന്നുനല്കുകയെന്ന ലക്ഷ്യത്തിലാണ് വയലാറിന്റെ ജന്മനാട്ടിലെ സ്കൂളില്‍ കാവ്യാഞ്ജലിയൊരുക്കുന്നതെന്ന് സംഘാടകസമിതി ചെയര്മാന് സി.കെ. ഷാജിമോഹന്‍, പ്രഥമാധ്യാപിക പി.എസ്. സന്ധ്യ, ബെന്നി പൂജവെളി, ആര്. രാജേഷ്, വി. ശശി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
10ന് രാവിലെ പത്തിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ലോക്കല്‍ മാനേജര്‍ റവ. തോമസ് കെ. പ്രസാദ് അനുഗ്രഹപ്രഭാഷണം നടത്തും. 11ന് രാവിലെ 10ന് സാംസ്കാരിക സമ്മേളനം ദലീമ ജോജോ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രഫ.ഡോ. ബാബുജി മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊച്ചിന് മന്‍സൂര്‍ നയിക്കുന്ന വയലാര്‍ ഗാനസന്ധ്യ.