ഗ്രിഗോറിയ ഇന്റർ കോളജ് ഫെസ്റ്റ് ആരംഭിച്ചു
1493945
Thursday, January 9, 2025 11:01 PM IST
അമ്പലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു 17 കോളജുകൾ പങ്കെടുക്കുന്ന ഗ്രിഗോറിയ 2k25 ഇന്റർ കോളജ് ഫെസ്റ്റ് പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളജിൽ ആരംഭിച്ചു. എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ഏബ്രഹാം കരിപ്പിങ്ങാംപുറം, ഫാ. തോമസ് കാഞ്ഞിരവേലിൽ, ഫാ. ടിജോ പതാലിൽ, കോളജ് ഗവേണിംഗ് ബോഡി അംഗം പ്രദീപ് കൂട്ടാല, യൂണിയൻ ചെയർമാൻ ആനന്ദ് വി. ബാലൻ, ജൈനി സി. ജയിംസ് എന്നിവർ പ്രസംഗിച്ചു.