മാ​വേ​ലി​ക്ക​ര: അ​ഗ്രി​ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ സൊ​സൈ​റ്റി​യു​ടെ 29-ാമ​ത് പു​ഷ്പ​മേ​ള മാ​വേ​ലി​ക്ക​ര ജോ​ര്‍​ജിയ​ന്‍ മൈ​താ​ന​ത്ത് ആ​രം​ഭി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡന്‍റ് എ.​ഡി.​ ജോ​ണ്‍ പ​താ​ക ഉ​യ​ര്‍​ത്തി. റോ​ട്ട​റി ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 3211 ഫോ​ക്ക​സ് പ്രൊ​ജ​ക്ട് ചെ​യ​ര്‍​മാ​ന്‍ മീ​ര ജോ​ണ്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. തോ​മ​സ് ​എം.​ മാ​ത്തു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നിസി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​ കൃ​ഷ്ണ​കു​മാ​രി, അ​നി​വ​ര്‍​ഗീ​സ്, കെ.​എം.​ മാ​ത്ത​ന്‍, അ​ഡ്വ.​കെ.​ജി.​ സു​ര്ഷ്, റോ​യി ജോ​ര്‍​ജ്, ഐ​സ​ക് തോ​മ​സ്, തോ​മ​സ് ജോ​ണ്‍ തേ​വ​രേ​ത്ത്, ബി​ന്ദു ജോ​ര്‍​ജ്, പ​ര​മേ​ശ്വ​ര പ​ണി​ക്ക​ര്‍, ഡോ.​ ചി​ത്ര രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇന്നു രാ​വി​ലെ 10ന് ​പു​രു​ഷ​ന്മാ​ര്‍​ക്കു​ള്ള മ​ത്സ​ര​ങ്ങ​ള്‍, ഉ​ച്ച​യ്ക്ക് രണ്ടി ന് ​വ​നി​ത​ക​ള്‍​ക്കു​ള്ള മ​ത്സ​ര​ങ്ങ​ള്‍, വൈ​കി​ട്ട് ആറിന് ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ മ​ധു ഇ​റ​വ​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ് ടെ​ക്‌​നി​ക്ക​ല്‍ അ​ഡൈ്വ​സ​ര്‍ തോ​മ​സ് ജോ​ണ്‍ തേ​വ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നോ​വ​ലി​സ്റ്റ് കെ.​കെ.​ സു​ധാ​ക​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വൈ​കി​ട്ട് 7.30ന് ​ഗാ​ന​മേ​ള, 11ന് ​രാ​വി​ലെ 10ന് ​കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, കാ​ര്‍​ഷി​ക ക്വി​സ്, വൈ​കി​ട്ട് 5.30ന് ​സ​മ്മാ​ന​ദാ​ന സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് സി. ​ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​രി​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കി​ട്ട് 7.30ന് ​ഗാ​ന​മേ​ള, 12ന് ​വൈ​കി​ട്ട് 6 ന് ​സ​മാ​പ​ന സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ.​ഡി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​വി. ​ശ്രീ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​ശ്രീ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തും.