ഫാ. മാർട്ടിൻ വാഴച്ചിറ അനുസ്മരണം നടത്തി
1431156
Sunday, June 23, 2024 10:54 PM IST
മങ്കൊമ്പ്: സ്കോട്ലൻഡിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ ഏഴാമത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും പുളിങ്കുന്ന് പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിക്കുകയും പഠനോപകരണ വിതരണം ചെയ്യുകയും ചെയ്തു.
പുളിങ്കുന്ന് ഫൊറോന വികാരി റവ. ഡോ. ടോം പൂത്തൻകളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പുളിങ്കുന്ന് ഫൊറോന പള്ളി സഹവികാരി ഫാ. ജസ്റ്റിൻ വരവുകാലായിൽ പ്ലസ്ടു വിദ്യാർഥികളെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിനു ജോസഫ് എസ്എസ്എൽസി വിദ്യാർഥികളെയും ആദരിച്ചു. ഫൊറോന പള്ളി സഹവികാരി ഫാ. ജേക്കബ് കളത്തിവീട്ടിൽ, ഫാ. ജോസഫ് കുറുപ്പശേരി, ജോഷി കൊല്ലാറ, ചെയർമാൻ ജോൺ സി. ടിറ്റോ, ജോസഫ് ചേക്കോടൻ, കെ. ഗോപകുമാർ, തോമസ് പൈലി, ബാബു വലിയവീടൻ, സാബു തോട്ടുങ്കൽ, ജോസഫ് കെ. നെല്ലുവേലി, സുധീപ് വി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.