അ​ന​ധി​കൃ​ത നി​ക​ത്ത​ല്‍: 65 സെ​ന്‍റ് ഭൂ​മി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ഉ​ത്ത​ര​വ്
Wednesday, June 26, 2024 11:39 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യ നി​ലം നി​ക​ത്ത​ല്‍ വ്യാ​പ​ക​മാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടി​യ​ന്തര ശ്ര​ദ്ധ ചെ​ലു​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

കൂ​ടാ​തെ ജി​ല്ലാത​ല സ്‌​ക്വാ​ഡു​ക​ളോ​ട് 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേശി​ച്ചു. ഇ​ത് പ്ര​കാ​രം 2024 ജ​നു​വ​രി മു​ത​ല്‍ കാ​ര്‍​ത്തി​ക​പ്പള്ളി താ​ലൂ​ക്കി​ലെ 28 കേ​സു​ക​ളും മാ​വേ​ലി​ക്ക​ര​യി​ലെ ആ​റു കേ​സു​ക​ളും കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ ഏ​ഴു കേ​സു​ക​ളും ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ 11 കേ​സു​ക​ളി​ലും ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ലെ മൂ​ന്നു കേ​സു​ക​ളി​ലും അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ ഒരു കേ​സും ഉ​ള്‍​പ്പെ​ടെ ആ​കെ 58 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് പ​രി​ഗ​ണി​ച്ചു.

38 കേ​സു​ക​ളി​ല്‍ വി​ചാ​ര​ണ ന​ട​ത്തു​ക​യും ആ​റു കേ​സു​ക​ളി​ലാ​യി 65 സെ​ന്‍റ് വ​സ്തു പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കാ​ന്‍ ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട കേ​സു​ക​ളി​ല്‍ 14 ദി​വ​സ​ത്തി​ന​കം സ്വ​ന്തം ചെ​ല​വി​ല്‍ നി​ക​ത്തി​യ​ത് ഒ​ഴി​വാ​ക്കി നി​ലം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​നാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.

അ​ല്ലാ​ത്തപ​ക്ഷം നി​ലം സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ക​യും ചെ​ല​വാ​യ തു​ക മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​യി​ല്‍നി​ന്ന് ഈ​ടാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. കൂ​ടാ​തെ നി​ലം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത ബ​ന്ധ​പ്പെ​ട്ട ത​ണ്ട​പ്പേ​ര്‍ ക​ക്ഷി​യു​ടെ ഭൂ​രേ​ഖ​ക​ളി​ല്‍ അ​ന​ധി​കൃ​ത പ​രി​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​രു​ത്താ​നും ഭൂ​മി ഈ​ടു ന​ല്‍​കു​ന്ന​തി​നോ വി​ല്‍​ക്കു​ന്ന​തി​നോ ത​ട​സ​മാ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നും നെ​ല്‍​വ​യ​ല്‍-​ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള കേ​സു​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി ന​ല്‍​കാം

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നി​ലം നി​ക​ത്ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ചു​വ​ടെ കൊ​ടു​ക്കു​ന്ന ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച​റി​യി​ക്കാം. അ​മ്പ​ല​പ്പു​ഴ- 0477 2253771,ചേ​ര്‍​ത്ത​ല- 0478 281 3103, കു​ട്ട​നാ​ട്- 0477 2702221, കാ​ര്‍​ത്തി​ക​പ്പ​ള്ളി- 0479-2412 797, ചെ​ങ്ങ​ന്നൂ​ര്‍- 0479-2452 334,മാ​വേ​ലി​ക്ക​ര- 0479-2302 216. ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂം ​മ്പ​ര്‍: 0477-2238630.