പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Sunday, June 23, 2024 10:54 PM IST
മാ​ന്നാ​ർ:​ പ​രു​മ​ല സെ​മി​നാ​രി​യു​ടെ കാ​വ​ൽ പി​താ​ക്ക​ന്മാ​രാ​യ പ​രി​ശു​ദ്ധ പ​ത്രോ​സ് പൗ​ലോ​സ് ശ്ലീ​ഹ​ന്മാ​രു​ടെ ഓർമ​പ്പെ​രു​നാ​ളി​നു കൊ​ടി​യേ​റി. പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ കെ.​വി. പോ​ൾ റ​മ്പാ​ൻ കൊ​ടി​യേ​റ്റുക​ർ​മം നിർവ​ഹി​ച്ചു.​ പ​രു​മ​ല ആ​ശു​പ​ത്രി സി​ഇ​ഒ ഫാ.​ എം.​സി.​ പൗ​ലോ​സ്, പ​രു​മ​ല സെ​മി​നാ​രി അ​സി. മാ​നേ​ജ​ർ ജെ.​ മാ​ത്തു​ക്കു​ട്ടി ഫാ.​ എ​ൽ​ദോ​സ് ഏ​ലി​യാ​സ്, പ​രു​മ​ല സെ​മി​നാ​രി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ കൊ​ടി​യേ​റ്റുച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

28ന് ​വൈ​കു​ന്നേ​രം ആ​റിനു ​സ​ന്ധ്യന​മ​സ്കാ​രം, ഏ​ഴി​നു വ​ച​നശു​ശ്രൂ​ഷ റവ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ്, എ​ട്ടി​ന് റാ​സ, 8.30ന് ശ്ലൈ​ഹീ​ക വാ​ഴ്വ്. 29ന് ​രാ​വി​ലെ എ​ട്ടി​ന് മ​ല​ങ്ക​ര സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ വി​ശു​ദ്ധ കു​ർ​ബാന​യ്ക്ക് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ധൂ​പ​പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം, നേ​ർച്ചവി​ള​മ്പ് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.