ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യുടെ പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്ത പ്ര​തി അ​റ​സ്റ്റി​ൽ
Monday, June 24, 2024 10:49 PM IST
കാ​യം​കു​ളം: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ദേ​ശീ​യ​പാ​ത​യി​ൽ ക​മ​ലാ​ല​യം ജം​ഗ്ഷ​നു തെ​ക്കുവ​ശം ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​യ മാ​യ​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് കൊ​ല്ലം പു​ന​ലൂ​ർ ക​ര​വാ​ളൂ​ർ വ്ളാ​ത്തൂ​ർ വീ​ട്ടി​ൽനി​ന്നു കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് പി.​ ഓ​യി​ൽ മേ​ക്കോ​ൺ ജം​ഗ്ഷ​ന് കി​ഴ​ക്കുവ​ശം മും​താ​സ് ഹൗ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷാ​ജ് (53) ആ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ൺ ഏഴിന് ​രാ​വി​ലെ 11നാണ് സം​ഭ​വം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റാണെ​ന്ന് മാ​യ​യെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ സ​മ്മാ​ന തു​ക​യാ​യ 10,000 രൂ​പ ല​ഭി​ക്കു​ന്ന​തി​നുവേ​ണ്ടി സ​മ്മാ​നാ​ർ​ഹ​മാ​യ ന​മ്പ​ർ വ്യാ​ജ​മാ​യി ച​മ​ച്ച് അ​സ​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​റാ​യി​രം രൂ​പ പ​ണ​മാ​യി വാ​ങ്ങി​യശേ​ഷം 2000 രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും വാ​ങ്ങി. ബാ​ക്കി തു​ക പി​ന്നീ​ട് വാ​ങ്ങി​ക്കൊ​ള്ളാ​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി​യാ​യ ഷാ​ജ് ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ നി​രീ​ക്ഷി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​യം​കു​ളം എ​സ്ഐ ര​തീ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ അ​ഖി​ൽ മു​ര​ളി, പ്ര​ദീ​പ്, അ​നൂ​പ്, ശ്രീ​നാ​ഥ്, ഗോ​പ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.