ചെങ്ങന്നൂർ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ തിരുനാളിനു കൊടിയേറി
1431159
Sunday, June 23, 2024 10:54 PM IST
ചെങ്ങന്നൂർ: സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനു കൊടിയേറി. ഇടവക വികാരി ഫാ. ജെയിൻ തെങ്ങുവിളയിൽ കൊടിയേറ്റി. ഇന്നു മുതൽ 26 വരെ വൈകിന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന, വിശുദ്ധ കുർബാന, നൊവേന. 27 മുതൽ 29വരെ രാവിലെ 6.30ന് പ്രഭാതപ്രാർഥന, വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന, നൊവേന. തുടർന്ന് കുടുംബ നവീകരണ ധ്യാനം. നയിക്കുന്നത് പോട്ട ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം വിസി.
30ന് രാവിലെ 8.30ന് വിശുദ്ധ കുർബാന - ഫാ. പീറ്റർ ജോൺ ഒഐസി. തുടർന്ന് ഇടവകദിനാഘോഷം.ജൂലൈ ഒന്നിന് വൈകുന്നേരം അഞ്ചിന് സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാന, ചെങ്ങന്നൂർ മർത്ത് മറിയം ഫൊറോന പള്ളി വികാരി റവ. ഡോ. ഷിജോ പുത്തൻപറമ്പിൽ കാർമികത്വം വഹിക്കും.
രണ്ടിന് വൈകിട്ട് അഞ്ചിന് മുൻ വികാരിമാരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് 6.30ന് തിരുനാൾ റാസ. മൂന്നിനു രാവിലെ ഏഴിന് പ്രഭാത പ്രാർഥന. ആഘോഷമായ തിരുനാൾ കുർബാന-തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ് മുഖ്യകാർമികത്വം വഹിക്കും. ആദ്യകുർബാന സ്വീകരണം, നേർച്ചവിളമ്പ്, കൊടിയിറക്ക്. തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജെയിൻ തെങ്ങുവിളയിൽ, ട്രസ്റ്റി ഷാജി മട്ടയ്ക്കൽ, സെക്രട്ടറി ജോബി ജേക്കബ് മുത്തുകുഴി ജി. മംഗലത്ത് തുടങ്ങിയവർ നേതൃത്വം നൽകും.