വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, June 26, 2024 11:39 PM IST
ആ​ല​പ്പു​ഴ: കം​മ്പോ​ഡി​യ​യി​ൽ ഓ​ൺ​ലൈ​ൻ ജോ​ലി വാ​ങ്ങിക്കൊ ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ര​ണ്ടു പേ​രി​ൽനി​ന്നു 1,60,000 രൂ​പ വീ​തം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ഇ​ര​വു​കാ​ട് വാ​ർ​ഡി​ൽ തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​നൂ​ഫ് (30) പി​ടി​യി​ൽ. നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ട്ടി​ൽ നി​ന്ന് കം​മ്പോ​ഡി​യ​യി​ലേക്ക് ക​യ​റ്റി അ​യ​ച്ച് ജോ​ലി​യോ ശ​മ്പ​ള​മോ കൊ​ടു​ക്കാ​തെ​യും തി​രി​കെ നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​തെ​യും പ​രാ​തി ല​ഭി​ച്ച​തി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​ ടോം​സ​ണി​ന്‍റെ നേ​തൃ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ജ്മ​ൽ ഹു​സൈ​ൻ, നെ​വി​ൻ റ്റി.​ഡി, അ​ശോ​ക​ൻ ബി.​കെ തു​ട​ങ്ങിയവ​ർ ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.