കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
1431357
Monday, June 24, 2024 9:37 PM IST
കായംകുളം: താലൂക്ക് ആശുപത്രിയിലെ ലാബിൽ രക്തപരിശോധന നടത്തുന്നതിനു മുമ്പായി പണം അടയ്ക്കണമെന്നുള്ള ആശുപത്രി അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ബില്ലടയ്ക്കുന്നത് കാഷ്വാലിറ്റി കൗണ്ടറിൽനിന്നു മാറ്റി ലാബിൽതന്നെ ബില്ലടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും കാഷ്വാലിറ്റിയിൽ ഡോക്ടർമാരുടെ കുറവ് ഉടനടി പരിഹരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കുള്ളിൽ ലാബിൽതന്നെ ബില്ലടയ്ക്കുവാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന് സൂപ്രണ്ട് ഉറപ്പു നൽകിയതിനെതുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ ജനറൽ സെക്രട്ടറി സജീദ് ഷാജഹാൻ, സുജിത് കണ്ണൻ, ഹാഷിം സേട്ട്, ലുക്കുമാൻ, അജി കൊല്ലേത്ത് തുടങ്ങിയവർ നേതൃത്വം നൽകി.