മ​ഴ: സ്കൂ​ളും വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളും വെ​ള്ള​ക്കെ​ട്ടി​ല്‍
Wednesday, June 26, 2024 11:39 PM IST
ചേ​ർ​ത്ത​ല: ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ. ​ബോ​യ്സ് ഹൈ​സ്കൂ​ളും സ​മീ​പ​മു​ള്ള ജി​ല്ല-​ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. സ്കൂ​ളി​ൽ യു​പി വി​ഭാ​ഗം മു​മ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഷീ​റ്റു​ക​ൾ കാ​റ്റി​ൽ നി​ലം​പൊ​ത്തി.

വെ​ള്ള​ക്കെ​ട്ടി​നെത്തുട​ർ​ന്ന് 250 ഓ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ തു​ച്ഛ​മാ​യ കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. മു​ട്ടൊ​പ്പം വെ​ള്ള​മു​ണ്ടാ​യി​രു​ന്ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തി​യ​വ​ർ വ​ല​ഞ്ഞു.

ന​ഗ​ര​ത്തി​ലെ അ​ശാ​സ്ത്രീ​യ​മാ​യ കാ​ന നി​ർ​മാ​ണ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. കാ​ന​ക​ൾ യ​ഥാ​സ​മ​യം വൃ​ത്തി​യാ​ക്കാ​ത്ത​തും നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.