ഒളിമ്പിക് ദിനം ആചരിച്ചു
1431160
Sunday, June 23, 2024 10:54 PM IST
ആലപ്പുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് ദിനം ആചരിച്ചു. വര്‍ണാഭമായ ഒളിമ്പിക് റണ്ണോടുകൂടി വാരാഘോഷ പരിപാടികള്‍ക്കു തുടക്കമായി. പി.പി. ചിത്തരഞ്ജന് എംഎല്‍എ വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ഒളിമ്പിക് റണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഇഎംഎസ് സ്റ്റേഡിയത്തിനു മുന്നിൽനിന്നാരംഭിച്ച റണ്‍ നഗര ചതുരത്തില്‍ അവസാനിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ആയിരക്കണക്കിന് കായികതാരങ്ങള്‍ റാലിയില്‍ അണിനിരന്നു. വിവിധ കായിക മത്സരങ്ങളുടെ അകമ്പടിയോടെ ശനിയാഴ്ച വാരാഘോഷ പരിപാടികള്‍ സമാപിക്കും.
ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി.ജി. വിഷ്ണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ബി. അജേഷ്, ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി സി.ടി. സോജി, ഒളിമ്പ്യന്‍ പൗലോസ്, അന്തര്‍ദേശീയ കായികതാരം ബീന, ഒളിമ്പിക് അസോസിയേഷന് ഭാരവാഹികളായ ഡോ. നിമ്മി അലക്സാണ്ടര്‍, കുര്യന് ജയിംസ്, കെ.എ. വിജയകുമാര്‍, ആര്. ബിജുരാജ്, വിവിധ അസോസിയേഷന് ഭാരവാഹികളായ കെ.എസ്. റെജി, ചന്ദ്രശേഖരന്, റോണി മാത്യു, സുഭാഷ്, രാജു, വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വംനല്കി.