നി​ക്ഷേ​പ​ ത​ട്ടി​പ്പ്: എ​സ്എ​ൻ​ഡി​പി ശാ​ഖായോ​ഗം സെ​ക്ര​ട്ട​റി പി​ടി​യി​ൽ
Wednesday, June 26, 2024 11:39 PM IST
അ​മ്പ​ല​പ്പു​ഴ: നി​ക്ഷേ​പ​ ത​ട്ടി​പ്പ് കേ​സി​ൽ 16 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന എ​സ്എ​ൻഡിപി ശാ​ഖാ യോ​ഗം സെ​ക്ര​ട്ട​റി പി​ടി​യി​ൽ. പു​റ​ക്കാ​ട് 10-ാം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി ഗൗ​രി മ​ന്ദി​ര​ത്തി​ൽ പ്രി​ജി​മോ​ഹ​(53)നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​ജ​റാ​ത്തി​ലെ ഇ​ന്ത്യ - പാ​ക്കി സ്താ​ൻ അ​തി​ർ​ത്തി ജി​ല്ല​യാ​യ റാ​ൻ ഓ​ഫ് ക​ച്ചി​ലെ ഭു​ജി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. തോ​ട്ട​പ്പ​ള്ളി 2189-ാം ന​മ്പ​ർ മു​ൻ​ശാ​ഖാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പ്രി​ജി​മോ​ൻ. ഈ ​കാ​ല​യ​ള​വി​ൽ പ​ല​രി​ൽനി​ന്ന് നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച ല​ക്ഷ​ങ്ങ​ൾ തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ് കേ​സ്. 2007 മു​ത​ൽ പോ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​മാ​ൻ്റി​ലാ​യ​തി​നു ശേ​ഷം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് നാ​ട്ടി​ൽ നി​ന്ന് മു​ങ്ങി​യ​ത്.

ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ചൈ​ത്രാ തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ബ​ന്ധു​ക്ക​ളു​ടെ യാ​ത്രാ രേ​ഖ​ക​ളും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ൺ കോ​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.