നെ​ല്ലി​ന്‍റെ കു​ടി​ശിക തീ​ര്‍​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Monday, June 24, 2024 9:37 PM IST
എടത്വ: ​ക​ര്‍​ഷ​ക​രി​ല്‍നി​ന്ന് പു​ഞ്ചകൃ​ഷി​ക്ക് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ കു​ടി​ശി​ക ഉ​ട​ന്‍ കൊ​ടു​ത്തുതീ​ര്‍​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പു​തി​യ താ​ങ്ങു​വി​ല​യ്‌​ക്കൊ​പ്പം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ഹി​ത​വും കു​ട്ടി ക്വിന്‍റലി​ന് 3500 രൂ​പ നെ​ല്ലുവി​ല നി​ശ്ച​യി​ക്ക​ണം. പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലുവി​ല ല​ഭി​ക്കാ​ത്ത ക​ര്‍​ഷ​ക​ര്‍ ക​ടു​ത്തദു​രി​ത​ത്തി​ലാ​ണ്. കെ​ട്ടു​താ​ലി ഉ​ള്‍​പ്പെ​ടെ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ര്‍​ഷ​ക​ര്‍ കൃ​ഷി​ക്ക് ഇ​റ​ക്കി​യ​ത്. കു​ടി​ശി​ക താ​മ​സി​ക്കു​ന്ന​തോ​ടെ പ​ലി​ശ പോ​ലും കൊ​ടു​ത്തു തീ​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മ​തി അം​ഗം റോ​യ് ഊ​രാം​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ത്വ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ബാ​ബു സേ​വ്യ​ര്‍ ക​ണി​യാം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം റ്റെ​ഡി സ​ഖ​റി​യ, ബൈ​ജു ജോ​സ് നെ​റ്റി​ത്ത​റ, ജോ​ജോ ചേ​ന്ദം​ക​ര, വ​ര്‍​ഗീ​സ്, ജോ​ര്‍​ജുകു​ട്ടി, തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.