വി​ദ്യാ​ശ്രേ​ഷ്ഠ പു​ര​സ്കാ​ര വി​ത​ര​ണം
Sunday, June 23, 2024 10:54 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ൽ എ​സ്എ​സ്എ​ൽസി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ​യും മ​റ്റു മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ​യും വി​ദ്യാ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

കൃ​ഷി​വ​കു​പ്പു മ​ന്ത്രി പി.​ പ്ര​സാ​ദ് പു​ര​സ്കാ​ര വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​യി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ശ​ശി​ക​ല, വൈ​സ് ചെ​യ​ര്‍​മാ​ൻ ജെ.​ആ​ദ​ർ​ശ്, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ഷാ​മി​ല അ​നി​മോ​ൻ, മാ​യാ​ദേ​വി, എ​സ്.​ കേ​ശു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.