കെഎസ്ആർടിസി ബസ് കോളജ് ബസിലേക്ക് ഇടിച്ചുകയറി
1431381
Monday, June 24, 2024 10:49 PM IST
ചെങ്ങന്നൂർ: കോളജ് ബസിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി. എംസി റോഡിൽ കാരയ്ക്കാട് ജംഗ്ഷനു സമീപം പെട്രോൾ പമ്പിന്റെ പാർക്കിംഗ് ഗ്രൗണ്ടിലേക്കു കയറിയ കോളജ് ബസിൽ പന്തളം ഭാഗത്തുനിന്നെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. കോട്ടയം ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബസിലേക്കാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്. കോളജ് ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കോളജ് ബസിന്റെ ഡ്രൈവർ സീറ്റ് ഭാഗം ഉൾപ്പെടെ സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചെങ്കിലും അത്യാഹിതമോ ഡ്രൈവർക്കു പരുക്കോ ഉണ്ടായിട്ടില്ല.