വർണപ്പകിട്ടിൽ പ്രവേശനോത്സവം
1431354
Monday, June 24, 2024 9:37 PM IST
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസന വികാരി ജനറാൾ മോൺ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട് മുഖ്യപ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് എസ്. സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ശിവപ്രസാദ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. വിശ്വപ്രസാദ്, പ്രിൻസിപ്പൽ ബിനു കെ. സാമുവേൽ, ജോമോൻ സി.ടി തുടങ്ങിയവർ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
ആലപ്പുഴ: ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം നടത്തി. കോര്‍പറേറ്റ് മാനേജർ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാന്‍സിസ് കൊടിയനാട് യോഗത്തില്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ യേശുദാസ് സ്വാഗതവും ജോബി മാത്യു നന്ദിയും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ റിഗോ രാജു, ഹെഡ്മിസ്ട്രസ് ഡാനി നെറ്റോ, പിടിഎ പ്രസിഡന്റ് അനില്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കറ്റാനം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശങ്ക അകറ്റണമെന്നും വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ പവിത്ര നായരെയും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. പിടിഎ പ്രസിഡന്റ് ഗോപന് ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാ. ഡാനിയേല്‍ തെക്കേടത്ത്, വാര്‍ഡ് മെമ്പര്‍ മാത്യു ഫിലിപ്പ്, പിടിഎ വൈസ് പ്രസിഡന്റ് വര്‍ഗീസ് മത്തായി, പ്രിന്‍സിപ്പല്‍ ടി. മോഹന്‍, ഹെഡ്മാസ്റ്റര് ടി.കെ. സാബു, സി.ടി. വര്‍ഗീസ്, എസ്. സുമ, സ്മിത അനില്‍, ഫാ. സില്‍വസ്റ്റര്‍ തെക്കേടത്ത്, പവിത്ര നായര്‍, സെലിന് സ്കറിയ, ഷേര്‍ലി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഹരിപ്പാട്: മുതുകുളം കെ.വി. സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം മിമിക്രി, നാടൻപാട്ട് കലാകാരൻ മധു പുന്നപ്ര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എസ്. ഷാനി അധ്യക്ഷനായി. മുതുകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ലാൽമാളവ്യ മുഖ്യപ്രഭാഷണം നടത്തി. ഗീതാ ശ്രീജി, ബിന്ദു സുഭാഷ്, ഡോ.എ. സുധർമ്മ, ഡോ. ഹിമരാജ്, എസ്. കൃഷ്ണകുമാരി, കെ.ആർ. രാകേഷ്, എ.എം. ഷഫീക്ക്, ഡോ. അർച്ചനാദേവി എന്നിവർ പ്രസംഗിച്ചു.
എടത്വ: മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് വൺ പ്രവേശന സമ്മേളനം നടന്നു. മാനേജര്‍ ഫാ. സിറില്‍ ചേപ്പില ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഈശോ തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ തോമസ് ജെ. മാന്തറ മുഖ്യപ്രഭാഷണം നടത്തി. രാമങ്കരി എഎസ്ഐ ഷൈലകുമാര്‍ ക്ലാ സെടുത്തു. പ്രധാനാധ്യാപകന് തോമസ് മാളിയേക്കല്‍, പിടിഎ പ്രസിഡന്റ് സിബിച്ചന്, അധ്യാപകരായ സിമി ജോസഫ്, ബിന്‍സു ജേക്കബ്, പിന്റു ഡി. കളരിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറിയില്‍ ഫ്രഷേഴ്ഡേ മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക അന്നമ്മ ജോസഫ്, സൈജി ലാലിച്ചന്‍, റൂബിന് തോമസ് കളപ്പുര, ബോബന് തോമസ്, രാജി ജോസ്, ബില്ജാ ജോസ്, ജിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹരിപ്പാട്: ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണകുമാർ പ്രതിഭകളെ ആദരിച്ചു. വൃന്ദ എസ്. കുമാർ, ബിജു മോഹൻ, പ്രിൻസിപ്പൽ ജയശ്രീ എ, ജൂലി എസ്. ബിനു, പ്രഥമാധ്യാപകൻ എസ്. ശശികുമാർ എന്നിവർ പ്രസംഗിച്ചു.