സംഗീത അധ്യാപകനെ ആദരിച്ചു
Monday, June 24, 2024 9:37 PM IST
ചേ​ർ​ത്ത​ല: സം​ഗീ​തദി​ന​ത്തി​ൽ സം​ഗീ​ത അ​ധ്യാ​പ​ക​ന് സ്നേ​ഹാ​ദ​ര​വു​മാ​യി ചേ​ർ​ത്ത​ല ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ടു​ക​ൾ. സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ ചേ​ർ​ത്ത​ല സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ്‌ ഹൈ​സ്കൂ​ളി​ലെ എ​സ്.​ആ​ർ. ശ്രീ​കാ​ന്തി​നെ​യാ​ണ് സ്കൗ​ട്ടു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​ത്. പ്ര​ധാ​നാ​ധ്യാ​പി​ക എം. ​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി. ​ശ്രീ​ഹ​രി, സ്കൗ​ട്ട് മാ​സ്റ്റ​ർ​മാ​രാ​യ സാ​ജു തോ​മ​സ്, വി.​എ​ഫ്. തോ​മ​സ്, അ​നി ട്രീ​സ, സ്കൗ​ട്ട് ലീ​ഡ​ർ ആ​ര​വ് കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് എ​സ്.​ആ​ർ. ശ്രീ​കാ​ന്ത് സം​ഗീ​ത ക്ലാ​സ് ന​യി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ട ക്വി​സ് മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റോ ജൂ​ഡ് ജോ​ഷി, ആ​ദി​ത്യ​ൻ കെ. ​ബി​ജു, അ​ഭി​ന​വ് കൃ​ഷ്ണ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.