പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: മ​ദ്ര​സ അ​ധ്യാ​പ​ക​ന് 29 വ​ര്‍​ഷം ത​ട​വ്
Wednesday, June 26, 2024 11:39 PM IST
ചേ​ര്‍​ത്ത​ല: മ​ദ്ര​സ​യി​ലെ വി​ദ്യാ​ര്‍​ഥി​നിയാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മ​ദ്ര​സ അ​ധ്യാ​പ​ക​നു 29 വ​ര്‍​ഷം ത​ട​വും ര​ണ്ട​ര​ല​ക്ഷം രൂപ പി​ഴ​യും വി​ധി​ച്ചു. ചേ​ര്‍​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി​യാ​ണ് അ​രൂ​ക്കു​റ്റി വ​ടു​ത​ല ച​ക്കാ​ല നി​ക​ര്‍​ത്ത​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദി​നെ (58) ശി​ക്ഷി​ച്ച​ത്.

ച​ന്തി​രൂ​രി​ലു​ള്ള മ​ദ്ര​സ​യി​ല്‍ അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന പ്ര​തി 2022 ഡി​സം​ബ​ര്‍ മു​ത​ല്‍ 2023 ജ​നു​വ​രി വ​രെ​യു​ള്ള വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ മ​ദ്ര​സ​യി​ലെ വി​ദ്യാ​ര്‍​ഥിയായി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ലാണ് ശി​ക്ഷ. 12 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​യെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ആ​റു​വ​ര്‍​ഷം വീ​തം 24 വ​ര്‍​ഷം ത​ട​വും ര​ണ്ടു ല​ക്ഷം പി​ഴ​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു അ​ഞ്ചു വ​ര്‍​ഷം ത​ട​വും 50,000 പി​ഴ​യും അ​ട​ക്ക​മാ​ണ് ശി​ക്ഷ.

വി​വി​ധ ശി​ക്ഷാ കാ​ലാ​വ​ധി​ക​ള്‍ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ടി.​ ബി​നാ കാ​ര്‍​ത്തി​കേ​യ​ന്‍, അ​ഡ്വ.​വി.​എ​ല്‍ ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.