കേന്ദ്ര സർക്കാർ നടപടി: യുഡിഎഫ് പ്രതിഷേധിച്ചു
1431356
Monday, June 24, 2024 9:37 PM IST
മങ്കൊമ്പ്: എട്ടുതവണ പാർലമെന്റ് അംഗമായിരുന്നിട്ടും കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രോ ടൈം സ്പീക്കർ ആക്കാതിരുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മി റ്റി പ്രതിഷേധിച്ചു.
ഇതിലൂടെ എൻഡിഎ സർക്കാരിന്റെ വർഗീയ സ്വഭാവവും വർണവിവേചനവും തെളിഞ്ഞുകാണുകയാണെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ആരോപിച്ചു. നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അധ്യ ക്ഷത വഹിച്ചു. രാമങ്കരി ജംഗ്ഷനിൽ നടന്ന മാർച്ചിന്റെ സമാപന സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു.
സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജിവ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കെ. ഗോപകുമാർ, ജെ.ടി. റാംസെ, സാബു തോട്ടുങ്കൽ, വി.കെ. സേവ്യർ, ആർഎസ്പി നേതാവ് സുബ്ര്യമണ്യൻ, ജെഎസ്എസ് നേതാവ് സജി വെളിയനാട്, സിബി മൂലംകുന്നം, ജി. സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു.