പുൽപ്പള്ളി: സുസ്ഥിര വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പഴശിരാജാ കോളജിൽ മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ സെമിനാർ ഇന്നു തുടങ്ങും. രാജ്യത്തെ കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽനിന്നായി നിരവധി ഗവേഷകരും വിദ്യാർഥികളും പങ്കെടുക്കും.
രാവിലെ 10ന് കോയന്പത്തൂർ ഭാരതീയാർ സർവകലാശാല മാധ്യമ പഠന വിഭാഗം മുൻമേധാവി പ്രഫ.ഡോ.പി.ഇ. തോമസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ കെ.കെ. അബ്ദുൾ ബാരി അധ്യക്ഷത വഹിക്കും.
ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കട്ട് സർവകലാശാല ജേർണലിസം വിഭാഗം മേധാവി ഡോ.ലക്ഷ്മിയുടെ അധ്യക്ഷതയിൽ പ്ലീനറി സമ്മേളനം ചേരും. ഡോ.റൂബൽ കനോസിയ(പഞ്ചാബ് കേന്ദ്ര സർവകലാശാല, ബറ്റിൻഡ), ഡോ.റേച്ചൽ ജേക്കബ് (മദ്രാസ് ക്രിസ്ത്യൻ കോളജ്, ചെന്നൈ), ഡോ.എം. ശ്രീഹരി (ഭാരതീയാർ സർവകലാശാല, കോയന്പത്തൂർ) തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും. ഇന്ത്യൻ കൗണ്‍സിൽ ഓഫ് സേഷ്യൽ സയൻസ് റിസർച്ചാണ്(ഐസിഎസ്എസ്ആർ)സെമിനാറിന് സാന്പത്തിക പിന്തുണ നൽകുന്നത്.
സമാപന സമ്മേളനം ഡോ.ഫ്രാൻസിസ് കാരക്കാട്ട്(ഡോണ്‍ ബോസ്കോ കോളജ്, അങ്ങാടിക്കടവ്) ഉദ്ഘാടനം ചെയ്യും.
ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ്, പ്രിൻസിപ്പൽ കെ.കെ. അബ്ദുൾ ബാരി, സിഇഒ ഫാ. വർഗീസ് കൊല്ലമാവുടി, ബർസാർ ഫാ.ചാക്കോ ചേലംപറന്പത്ത്, സെൽഫ് ഫിനാൻസ് സ്ട്രീം ഡയറക്ടർ പ്രഫ.താര ഫിലിപ്പ്, അധ്യാപകരായ ജിബിൻ വർഗീസ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, കെസിയ ജേക്കബ്,
ക്രിസ്റ്റീന ജോസഫ്, ലിതിൻ മാത്യു, ജേർണലിസം അസോസിയേഷൻ സെക്രട്ടറി ആതിര രമേഷ്, അമല സിജോ, എ. ആൻസി എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടക സമിതി പ്രവർത്തനം. കോളജ് മാധ്യമ പഠന വിഭാഗം മേധാവി ഡോ.ജോബിൻ ജോയിയാണ് സെമിനാർ കണ്‍വീനർ.