ചിത്ര ചാരുതയില്‍ അനുപമയ്ക്ക് ലോകറിക്കാര്‍ഡ്
1431379
Monday, June 24, 2024 10:49 PM IST
ആലപ്പുഴ: കളര്‍ പെന്‍സിലിന്റെ നിറക്കൂട്ടുകൊണ്ട് അനുപമ കുറിച്ചത് ലോക റിക്കാര്‍ഡ്. വട്ടയാല്‍ സ്വദേശി എസ്. അനുപമ 43 മിനിറ്റ് 18 സെക്കന്‍ഡില്‍ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് ചിത്രം വരച്ചു മറികടന്നത് നിലവിലുണ്ടായിരുന്ന രണ്ടു മണിക്കൂര്‍ 48 സെക്കന്‍ഡിന്റെ ലോകറിക്കാര്‍ഡ്.
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് നിബന്ധനകളോടെ ഓണ്‍ലൈനായി നടത്തിയ ലൈവ് ഷോയിലൂടെയാണ് അനുപമ ചിത്രം പൂര്‍ത്തിയാക്കിയത്. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സിന്റെ നിര്‍ദേശപ്രകാരം കെ.സി. വേണുഗോപാല്‍ അവാര്‍ഡും മെഡലും അനുപമയ്ക്കു കൈമാറി.
മുന്‍പ് ത്രിഡി പെയിന്റിംഗില്‍ അനുപമ ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സും ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സും സ്ഥാപിച്ചിരുന്നു.
തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളജ് ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷനില്‍ അവസാന വര്‍ഷ ബി.എഡ് വിദ്യാര്‍ഥിയായ എസ്. അനുപമ ചിത്രകാരനായ സാജന്ലയത്തിന്റെയും കവയിത്രിയായ ലിന്‍സിയുടെയും മകളാണ്. അച്ഛനും അമ്മയ്ക്കുമൊപ്പം സഹോദരന് അനന്തുവും പിന്തുണയേക്കുന്നു.