കൗ​തു​കക്കാഴ്ചയാ​യി മ​ഞ്ഞ​ആ​മ
Wednesday, June 26, 2024 11:39 PM IST
പൂ​ച്ചാ​ക്ക​ൽ: കൗ​തു​ക ക്കാഴ്ച്ച​യാ​യി മ​ഞ്ഞനി​റ​ത്തി​ലെ ആ​മ. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ​ത്താം വാ​ർ​ഡി​ൽ മാ​വു​ങ്ക​ൽ​വെ​ളി അ​നീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ മ​ഞ്ഞനി​റ​ത്തി​ലു​ള്ള ആ​മ​യാ​ണ് കൗ​തു​ക​മാ​യ​ത്. ആ​മ​യു​ടെ ത​ല, വാ​ൽ, കൈ, ​പു​റം​തോ​ട് എ​ല്ലാം മ​ഞ്ഞ നി​റ​ത്തി​ലാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ആ​മ​യെ വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ട​ത്.

ജ​നി​തി​ക വൈ​ക​ല്യ​മാ​ണ് നി​റ​മാ​റ്റ​ത്തി​ന് കാ​ര​ണമെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞദി​വ​സം ചേ​ർ​ത്ത​ല തു​റ​വൂ​രി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​മ​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് വീ​ട്ടു​കാ​ർ.

മ​ഞ്ഞനി​റ​ത്തി​ലു​ള്ള ആ​മ​യെ​ കാ​ണാ​ൻ നി​ര​വ​ധിപ്പേ​രാ​ണ് അ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്.