മോ​ഹി​നി മു​ര​ളി മി​ക​ച്ച ഓ​ൾ റൗ​ണ്ട​ർ
Tuesday, May 7, 2024 10:45 PM IST
ഹ​രി​പ്പാ​ട്: അ​ഖി​ലേ​ന്ത്യ ഇ​ന്‍റർ യൂ​ണി​വേ​ഴ്സി​റ്റി നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​തു​കു​ളം സ്വ​ദേ​ശി​യാ​യ മോ​ഹി​നി മു​ര​ളി​യെ ബെ​സ്റ്റ് ഓ​ൾ റൗ​ണ്ട​റാ​യി തെര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ 56 യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ പ​ങ്കെ​ടു​ത്ത കോ​ഴി​ക്കോ​ട് ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ര​ണ്ടാം സ്ഥാ​നം നേ​ടി​യ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ന്‍റെ ക​ളി​ക്കാ​രി​യാ​ണ് മോ​ഹി​നി. ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ മു​ര​ളീ ഭ​വ​ന​ത്തി​ൽ മു​ര​ളി​യു​ടെ​യും പൊ​ടി​യ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. മോ​ഹി​നി​യു​ടെ സ​ഹോ​ദ​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം ആ​ക​സ്മി​ക​മാ​യി നി​ര്യാ​ത​നാ​യി​രു​ന്നു. ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പി​ൽനി​ന്നു മോ​ഹി​നി​ക്ക് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചുപോ​കേ​ണ്ട​താ​യി വ​ന്നു.

ചാ​മ്പ്യ​ൻഷി​പ്പി​ന്‍റെ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ മോ​ഹി​നി​ക്ക് ക​ളി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് മോ​ഹി​നി​യു​ടെ ആ​ദ്യ പ​രി​ശീ​ല​ക​നും ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും മു​തു​കു​ളം ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റു​മാ​യ എ​സ്.​കെ. ജ​യ​കു​മാ​റി​ന്‍റെ സ്നേ​ഹ​പൂ​ർ​വമാ​യ നി​ർ​ബ​ന്ധ​ത്തെത്തുട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റാ​യി മോ​ഹി​നി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് മോ​ഹി​നി​യോ​ടൊ​പ്പം മു​തു​കു​ളം സ്വ​ദേ​ശി​ക​ളാ​യ എ​സ്.​ അ​ന​ഘ, സാ​ന്ദ്രാ ശ്രീ​കു​മാ​ർ എ​ന്നി​വ​രും കേ​ര​ള സ​ർ​വക​ലാ​ശാ​ല ടീ​മി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. മൂ​ന്നു​പേ​രും മു​തു​കു​ളം ഹൈ​സ്കൂ​ളി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥിക​ളു​മാ​ണ്.