മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണം: മെ​ഗാ കാ​മ്പ​യി​ന്‍ ആ​ലോ​ച​ന​യോ​ഗം ചേ​ര്‍​ന്നു
Thursday, May 16, 2024 11:47 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന മ​ഹാ​ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി ആ​ലോ​ച​ന​യോ​ഗം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ​കെ ജ​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യപാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​ട​ന​ക​ള്‍, വ​ഴി​യോ​രക്ക ച്ച​വ​ട സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ, റോ​ട്ട​റി, ല​യ​ണ്‍​സ്, ജെ​സി​ഐ, പു​രു​ഷ സ്വ​യം​സ​ഹാ​യസം​ഘം, ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് സം​ഘ​ട​ന​ക​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍, എ​ന്‍​എ​സ് എ​സ് വോളന്‍റിയ​ര്‍​മാ​ര്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​ലോ​ച​ന​യോ​ഗ​ത്തി​ല്‍ 18ന് ​ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വീ​ടു​ക​ളും ഓ​ഫീ​സു​ക​ളും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ക്കാ​നും 19ന് ​വാ​ര്‍​ഡു​ത​ല​ത്തി​ലു​ള്ള പൊ​തു സ്ഥ​ല​ങ്ങ​ളും ശു​ചീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഓ​രോ സം​ഘ​ട​ന​ക​ളും ശു​ചീ​ക​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു ന​ല്‍​കി.
വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​ട​ന​ക​ള്‍ വ​ഴി​ച്ചേ​രി, പു​ല​യ​ന്‍ വ​ഴി മാ​ര്‍​ക്ക​റ്റ്, റോ​ട്ട​റി ക്ല​ബ്ബു​ക​ള്‍ ശ​താ​ബ്ദി മ​ന്ദി​രം, ഗ​സ്റ്റ് ഹൗ​സി​നു പ​ടി​ഞ്ഞാ​റ് വ​ശ​മു​ള്ള ബീ​ച്ച് പ​രി​സ​രം, ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ള്‍​ ജി​ല്ലാ കോ​ട​തി പാ​ലം മു​ത​ല്‍ പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റുവ​രെ, വ​ഴി​യോ​രക്കച്ച​വ​ട പ്ര​തി​നി​ധി​ക​ള്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡ് പ​രി​സ​രം, കാ​ന്‍ ആ​ല​പ്പി പ്ര​വ​ര്‍​ത്ത​ക​ര്‍ കെ​എ​സ്ആ​ര്‍​ടി​സി പ​രി​സ​രം, ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തും.

ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ എം​എ​ല്‍​എ​മാ​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 19-ാം തീ​യ​തി​യി​ലെ പൊ​തു ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വാ​ര്‍​ഡി​ല്‍ നാ​ല് ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ശു​ചീ​ക​ര​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. ഒ​രു വാ​ര്‍​ഡി​ല്‍ 100 കു​ടു​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, റെ​സി​ഡ​ന്‍റ്സ്, ഹ​രി​ത​ക​ര്‍​മസേ​നാം​ഗ​ങ്ങ​ള്‍, സ​ന്ന​ദ്ധസം​ഘ​ട​ന​ക​ള്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അങ്കണവാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, രാ​ഷ്ട്രീ​യപാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കും. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ പ്ര​ച​ാര​ണാ​ര്‍​ഥം 17, 18 തീ​യ​തി​ക​ളി​ല്‍ ബോ​ധ​വ​ത്കര​ണ അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്തും.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി​.എ​സ്.എം. ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എ​സ്. ക​വി​ത, എം​.ആ​ര്‍. പ്രേം, ​ന​സീ​ര്‍​ പു​ന്ന​യ്ക്ക​ല്‍, എം.​ജി. സ​തീ​ദേ​വി, ആ​ര്‍. വി​നി​ത, ക​ക്ഷി​നേ​താ​ക്ക​ളാ​യ സൗ​മ്യ​രാ​ജ്, ഡി​.പി. മ​ധു, ഹ​രി​കൃ​ഷ്ണ​ന്‍, സ​ലിം മു​ല്ലാ​ത്ത്, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി​നു ജോ​ണ്‍, ശു​ചി​ത്വ മി​ഷ​ന്‍​ ജി​ല്ലാ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഇ​.കെ. വി​നോ​ദ് കു​മാ​ര്‍, ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ കെ.​പി. വ​ര്‍​ഗീ​സ്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സി. ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ പ്രസംഗിച്ചു.