‘ഹരിത വിദ്യാലയം’ പോപ്പ് പയസ് സ്കൂൾ അവാർഡ് ഏറ്റുവാങ്ങി`
1422759
Wednesday, May 15, 2024 11:14 PM IST
കറ്റാനം: വിദ്യാലയത്തെ ഹരിതാഭമാക്കിമാറ്റിയതിന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമിതി ഏർപ്പെടുത്തിയ 2023 - 24 വർഷത്തെ ഗ്രീൻ പ്രോട്ടോക്കോൾ എക്സലൻസ് അവാർഡ് കറ്റാനം പോപ്പ് പയസ് സ്കൂൾ ഏറ്റുവാങ്ങി.
എറണാകുളം പറവൂരിൽ നടന്ന ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിൽനിന്നു സ്കൂൾ പ്രിൻസിപ്പൽ സി.ടി. വർഗീസ് അവാർഡ് ഏറ്റുവാങ്ങി. മാവേലിക്കര രൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് കെ.ജി. സാബു, സെക്രട്ടറി സാൻബേബി, നീതു യോഹന്നാൻ, കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി അറയ്ക്കൽ, പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ട്രഷറർ മാത്യു ജോസഫ്, ഫാ. ഷിജു കല്ലറയ്ക്കൽ എന്നിവരും പങ്കെടുത്തു.