ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ൽ​കി
Tuesday, May 7, 2024 10:45 PM IST
ഹ​രി​പ്പാ​ട്: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി. ഏ​വൂ​ർ താ​മ​ര​ശേ​രി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യ്ക്ക് ക​ള​ഞ്ഞു​കി​ട്ടി​യ രണ്ടു പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​ട​മ​യെ ക​ണ്ടെ​ത്തി മ​ട​ക്കി ന​ൽ​കി​യ​ത്. ചൂ​ണ്ടു​പ​ല​ക​മു​ക്ക് ശി​വാ ഹോ​ട്ട​ൽ ഉ​ട​മ ഏ​വൂ​ർ തെ​ക്ക് പീ​ടി​ക​യി​ൽ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സു​ധാ​മ​ണി​ക്കാ​ണ് സ്വ​ർ​ണ​മാ​ല ക​ള​ഞ്ഞുകി​ട്ടി​യ​ത്.

ഉ​ട​ൻത​ന്നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഏ​വൂ​ർ തെ​ക്ക് എ​സ് എ​ൻ​ഡി​പി ശാ​ഖാ സെ​ക്ര​ട്ടറി ​സു​ദ​ർ​ശ​ൻ കു​മാ​റി​നെ മാ​ല ഏ​ൽ​പി​ച്ചു. ശാ​ഖാ പ്ര​വ​ർ​ത്ത​ക​ർ വാ​ട്സാ​പ്പി​ലൂ​ടെ​യും ഫേ​സ്ബു​ക്കി​ലൂ​ടെ​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. വ​ര​ന്‍റെ സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ താ​മ​ര​ക്കു​ളം സ്വ​ദേ​ശി ദേ​വി​കൃ​പ​യി​ൽ പ്ര​മോ​ദി​ന്‍റെ മ​ക​ന്‍റേതാ​യി​രു​ന്നു മാ​ല. ശാ​ഖാ​യോ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മാ​ല മ​ട​ക്കിന​ൽ​കി​യ​ത്.