റോ​ഡി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്ത കാ​ർ ക​ത്തി ന​ശി​ച്ചു
Tuesday, May 7, 2024 10:45 PM IST
ഹ​രി​പ്പാ​ട്: റോ​ഡി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ക​ത്തിന​ശി​ച്ചു. മു​ണ്ട​ക്ക​യം സ്വ​ദേ​ശി അ​ന​ന്തു കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വി​ഫ്റ്റ് കാ​ർ ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് അ​ഗ്നി​ക്കി​ര​യാ​യ​ത്. അ​ന​ന്തു കൃ​ഷ്ണ​ൻ മ​ഹാ​ദേ​വി​കാ​ട്ടു​ള്ള ബ​ന്ധു​വിന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷം വാ​ഹ​നം റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തു പോ​യ​താ​ണ്.

കാ​റി​ൽ തീ പ​ട​രു​ന്ന​ത് ക​ണ്ടു സ​മീ​പ​വാ​സി​ക​ളാ​ണ് ഹ​രി​പ്പാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.