ഡ്രൈ​വിം​ഗ് സ്കൂ​ൾ പ​രി​ഷ്ക​ര​ണം: മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു
Monday, May 6, 2024 11:45 PM IST
ചേര്‍​ത്ത​ല: ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്താ​നെ​ത്തി​യ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ സം​ഘ​ട​ന​ക​ള്‍ ത​ട​ഞ്ഞ​തോ​ടെ ടെ​സ്റ്റ് ന​ട​ത്താ​തെ മ​ട​ങ്ങി. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്ക​രു​തെ​ന്നാവ​ശ്യ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഓ​ണേ​ഴ്‌​സ് ആ​ന്‍​ഡ് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ (എ​ഐ​ടി​യു​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്. കോ​ട​തി ക​വ​ല​യ്ക്ക് വ​ട​ക്കു​വ​ശം ടി​ബി​ക്കു സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ ടെ​സ്റ്റി​നാ​യി എ​ത്തി​യ ചേ​ര്‍​ത്ത​ല മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​റോ​ഷ​ന്‍, അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ​ര​ത് എ​ന്നി​വ​രെ​യാ​ണ് ത​ട​ഞ്ഞ​ത്.

ഈ ​മാ​സം 23ന് ​സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീ​വു​മാ​യി ഗ​താ​ഗ​തവ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ള്‍ കേ​ര​ള ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) സ​മ​ര​ത്തി​ല്‍നി​ന്നും പി​ന്മാ​റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല മേ​ഖ​ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി. പ്ര​താ​പ​ന്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്കു മു​ന്‍​പാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കി സ​മ​ര​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ​താ​യി അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​നം എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ചേ​ര്‍​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ്രൈ​വിം​ഗ് പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ര​ണ്ട​രവ​ര്‍​ഷ​ം മു​മ്പ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന കോ​ര്‍​പറേ​റ്റ് ന​യം ന​ട​പ്പി​ലാ​ക്കാ​ന്‍ ഗ​താ​ഗ​തമ​ന്ത്രി കൂ​ട്ടു​നി​ല്‍​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ജ​യ​ന്‍ ചേ​ര്‍​ത്ത​ല പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രാ​യ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ളു​ടെ കു​ടും​ബം പ​ട്ടി​ണി​യി​ലാ​ക്കു​ന്ന ന​യ​മാ​ണി​ത്. പ​രി​ശീ​ല​ന വാ​ഹ​ന​ത്തി​ല്‍​നി​ന്നു ഡ്യു​വ​ല്‍ സി​സ്റ്റം മാ​റ്റു​ന്ന​തും വി​വ​ര​ക്കേ​ടാ​ണെ​ന്നും സി​നി​മാ​ന​ട​നാ​യ ഗ​താ​ഗ​ത മ​ന്ത്രി ഷോ ​കാ​ണി​ക്കു​ന്ന​ത് കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ മ​തി​യെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി. ​മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എ.​പി. പ്ര​കാ​ശ​ന്‍, ക​ര​പ്പു​റം രാ​ജ​ശേ​ഖ​ര​ന്‍, ഡി.​ ഷാ​ജി, ബി​മ​ല്‍ ജോ​സ​ഫ്, കെ.​വി. ച​ന്ദ്ര​ബാ​ബു, സാ​ബു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ചാ​രും​മൂ​ട്: സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ള്‍ ക​രി​മു​ള​യ്ക്ക​ല്‍ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ല്‍ ഇ​ന്ന​ലെ​യും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ബ​ഹി​ഷ്‌​ക​രി​ച്ചു. ടെ​സ്റ്റിം​ഗ് ട്രാ​ക്കി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​യ​റ്റി ഇ​ട്ടാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്.

സം​യു​ക്ത ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ സ​മ​രസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ബ​ഹി​ഷ്‌​ക​ര​ണ സ​മ​രം ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഓ​ണേ​ഴ്‌​സ് സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ര്‍ അ​ജ്‌​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ര്‍ ഹ​ന്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​സാം പ​യ്‌​നി​യ​ര്‍, ഹാ​രി​സ് ആ​സാ​ദ്, സ​ജീ​വ് അ​ജ​യ​ന്‍, വ​ര്‍​ഗീ​സ്, ര​മേ​ശ​ന്‍ കു​ട്ട​നാ​ട്, അ​ന്‍​സാ​രി ചെ​മ്മാ​ര​പ്പ​ള​ളി, സ​ജീ​വ് റോ​യ​ല്‍, അ​ച്ച​ന്‍​കു​ഞ്ഞ്, സി.എ​ന്‍. വ​ര്‍​ഗീ​സ് അ​ജി​ത്ത്, പാ​ര്‍​ഥന്‍ എ​ന്നി​വ​ര്‍ ബ​ഹി​ഷ്‌​ക​ര​ണയോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.