മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി ഒ​രുവ​ര്‍​ഷ​ത്തി​നുശേ​ഷം പി​ടി​യി​ല്‍
Monday, May 6, 2024 11:45 PM IST
ആല​പ്പു​ഴ: വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ മോ​ഷ​ണം​ന​ട​ത്തി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ഒ​രു വ​ര്‍​ഷ​ത്തി​നുശേ​ഷം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ ല​ജ്‌​ന​ത്ത് ആ​രി​ഫ മ​ന്‍​സി​ലി​ല്‍ ഇ​ക്ബാ​ല്‍ മ​ക​ന്‍ സി​നാ​ജ് (50) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ ടൗ​ണ്‍ ഡി​വൈഎ​സ്പി രൂ​പീക​രി​ച്ച ടീം ​തി​രു​വ​ന​ന്ത​പു​രം ഈ​ഞ്ച​ക്ക​ല്‍ ഭാ​ഗ​ത്ത്‌​ സാ​ഹ​സി​ക​മാ​യി​മാ​യി​ട്ടാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​സ്ഥാ​ന​ത്തി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു വി​ലകൂ​ടി​യ നി​ര​വ​ധി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലും നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റു​ക​ളു​ടെ ഗ്ലാ​സു​ക​ള്‍ പൊ​ട്ടി​ച്ച് അ​തി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലു​മാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ നോ​ര്‍​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പേ​രി​ല്‍ കോ​ട്ട​യം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ള്‍ കേ​സു​ക​ളു​ണ്ട്.

ആ​ല​പ്പു​ഴ ടൗ​ണ്‍ ഡി​വൈ​എ​സ്പി ടി.​ബി. വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നോ​ര്‍​ത്ത് എ​സ്ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ന്‍, എ​സ്‌​ഐ​മാ​രാ​യ സെ​ബാ​സ്റ്റി​ന്‍ ചാ​ക്കോ, ടി ​ഡി നെ​വി​ന്‍, മോ​ഹ​ന്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ വി​പി​ന്‍​ദാ​സ്, ആ​ര്‍ ശ്യാം ​എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​ച്ച​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.