ഇ​വി​എം, വി​വി​പാ​റ്റ് ആ​ദ്യ​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി
Thursday, March 28, 2024 1:49 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​വി​എം, വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്നു. ഇ​വി​എം മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ഫ​സ്റ്റ് ലെ​വ​ല്‍ ചെ​ക്കിം​ഗ് ക​ഴി​ഞ്ഞ മെ​ഷീ​നു​ക​ളും വി​വി​പാ​റ്റു​ക​ളു​മാ​ണ് റാ​ന്‍​ഡ​മൈ​സ് ചെ​യ്ത​ത്. പ​രി​ശീ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച 50 മെ​ഷീ​നു​ക​ള്‍ ഒ​ഴി​കെ 1480 ഇ​വി​എം മെ​ഷീ​നു​ക​ളും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ല്‍ 1228 ഇ​വി​എം മെ​ഷീ​നു​ക​ളും 1589 വി​വി പാ​റ്റു​ക​ളു​മാ​ണ് റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി​യ​ത്. ബാ​ല​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് 20 ശ​ത​മാ​നം ഇ​വി​എ​മ്മു​ക​ളും 30 ശ​ത​മാ​നം വി​വി​പാ​റ്റു​ക​ളും റി​സ​ര്‍​വാ​യി അ​ധി​കം ന​ല്കും.

റാ​ന്‍​ഡ​മൈ​സേ​ഷ​നി​ലൂ​ടെ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 246 വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും 266 വി​വി​പാ​റ്റു​ക​ളും അ​നു​വ​ദി​ച്ചു. കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ 228 വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും 247 വി​വി പാ​റ്റു​ക​ളും അ​നു​വ​ദി​ച്ചു. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 237 വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും 257 വി​വി പാ​റ്റു​ക​ളും അ​നു​വ​ദി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 235 വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും 254 വി​വി​പാ​റ്റു​ക​ളും അ​നു​വ​ദി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 232 വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും 252 വി​വി പാ​റ്റു​ക​ളും അ​നു​വ​ദി​ച്ചു.
ക​ള​ക്‌​ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ സ​ബ് ക​ള​ക്‌​ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ പി. ​അ​ഖി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, അ​ബ്ദു​ള്ള​കു​ഞ്ഞി ചെ​ര്‍​ക്ക​ള, കെ. ​ര​ഞ്ജി​ത്, അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ജെ​ഗ്ഗി​പോ​ള്‍, പി. ​ബി​നു​മോ​ന്‍, റീ​ത്ത നി​ര്‍​മ​ല്‍ ഗോ​മ​സ്, പി. ​ഷാ​ജു, മാ​ന്‍​പ​വ​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ആ​സി​ഫ് അ​ലി​യാ​ര്‍, ഇ​വി​എം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ജെ​യ്‌​സ​ണ്‍ മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.