മൊ​ഗ്രാ​ൽ ഗ​വ. യു​നാ​നി ഡി​സ്പെ​ൻ​സ​റി​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് സം​ഘ​മെ​ത്തി
Thursday, March 28, 2024 1:49 AM IST
കു​മ്പ​ള: സം​സ്ഥാ​ന​ത്തെ ഏ​ക സ​ർ​ക്കാ​ർ യു​നാ​നി ഡി​സ്പെ​ൻ​സ​റി​യാ​യ മൊ​ഗ്രാ​ൽ ഗ​വ. യു​നാ​നി ഡി​സ്പെ​ൻ​സ​റി ഉ​ത്ത​രാ​ഖ​ണ്ഡ് ആ​യു​ഷ് ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നു​ള്ള ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ചു.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ നി​ല​വാ​രം കൈ​വ​രി​ച്ച യു​നാ​നി ഡി​സ്പെ​ൻ​സ​റി​ക്ക് അ​ടു​ത്തി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

ഉ​ത്ത​രാ​ഖ​ണ്ഡ് ആ​യു​ർ​വേ​ദ & യൂ​നാ​നി സ​ർ​വീ​സ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം.​പി. സിം​ഗ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ജി​സി ജം​ഗ്പം​ഗി, ഡോ. ​കി​ര​ൺ മ​ധു​പാ​ൽ, ഡോ. ​ബേ​ല മ​ഹ​ർ ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മൊ​ഗ്രാ​ലി​ലെ​ത്തി​യ​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സ​ർ​ക്കാ​ർ യു​നാ​നി ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം.

മൊ​ഗ്രാ​ൽ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഒ​പി, റെ​ജി​മി​ന​ൽ തെ​റാ​പ്പി, ഫി​സി​യോ​തെ​റാ​പ്പി, ലാ​ബ്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഇ-​ഹോ​സ്പി​റ്റ​ൽ സം​വി​ധാ​നം, ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം, സ്കാ​ൻ & ഷെ​യ​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ സം​ഘം വി​ല​യി​രു​ത്തി.

വി​വി​ധ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് യു​നാ​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷ​ക്കീ​ർ അ​ലി വി​ശ​ദീ​ക​രി​ച്ചു.