റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ന്നും ര​ണ്ട​ര​ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Wednesday, March 27, 2024 6:47 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ന്നും എ​ക്‌​സൈ​സും ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2.680 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രി​പ്പി​ട​ത്തി​ന് അ​ടി​യി​ല്‍ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ട്രെ​യി​ന്‍ മാ​ര്‍​ഗം എ​ത്തി​ച്ച് കൈ​മാ​റാ​ന്‍ വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് പ്ലാ​റ്റ് ഫോ​മി​ല്‍ സൂ​ക്ഷി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​മ​ല്‍​രാ​ജ​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് ക​ബീ​ര്‍, എം.​എം. പ്ര​സാ​ദ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി.​എ​ന്‍. ദീ​പു, ആ​ര്‍.​കെ. അ​രു​ണ്‍, ആ​ര്‍​പി​എ​ഫ് എ​എ​സ്‌​ഐ എം.​ഡി. അ​ജി​ത്കു​മാ​ര്‍, റെ​യി​ല്‍​വേ എ​സ്‌​ഐ സി.​എ​സ്. സ​നി​ല്‍​കു​മാ​ര്‍, പി. ​രാ​ജീ​വ​ന്‍, വി.​ടി. രാ​ജേ​ഷ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.