കളംനിറഞ്ഞ് സ്ഥാനാർഥികൾ
Wednesday, March 27, 2024 6:47 AM IST
ഉ​ണ്ണി​ത്താ​ന്‍
കാ​മ്പ​സു​ക​ളി​ല്‍

ഉ​ദു​മ: ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍റെ പ്ര​ചാ​ര​ണം. ച​ട്ട​ഞ്ചാ​ല്‍ എം​ഐ​സി കോ​ള​ജ്, കോ​ളി​യ​ടു​ക്കം സ​അ​ദി​യ കോ​ള​ജ്, ആ​ലി​യ കോ​ള​ജ് പ​ര​വ​ന​ടു​ക്കം, പാ​ല​ക്കു​ന്ന് അം​ബി​ക കോ​ള​ജ്, ഗ്രീ​ന്‍​വു​ഡ്‌​സ് കോ​ള​ജ്, ഉ​ദു​മ ഗ​വ. കോ​ള​ജ്, പെ​രി​യ എ​സ്എ​ന്‍ കോ​ള​ജ്, അം​ബേ​ദ്ക​ര്‍ കോ​ള​ജ്, പൊ​വ്വ​ല്‍ എ​ല്‍​ബി​എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ക​ല്ല​ട്ര അ​ബ്ദു​ൾ‍ ഖാ​ദ​ര്‍, രാ​ജ​ന്‍ പെ​രി​യ, ടി. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, ബി.​പി പ്ര​ദീ​പ്കു​മാ​ര്‍, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, സ​ലാം ഉ​ദു​മ, സ​മ​ദ് ദേ​ലം​പാ​ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ബാ​ല​കൃ​ഷ്ണ​ന്‍
മം​ഗ​ളൂരു ബി​ഷ​പ്പി​നെ സ​ന്ദ​ര്‍​ശി​ച്ചു

മം​ഗ​ളു​രു: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍ മം​ഗ​ളൂരു ബി​ഷ​പ് ഡോ. ​പീ​റ്റ​ര്‍ പോ​ള്‍ സ​ല്‍​ദാ​ന​യെ സ​ന്ദ​ര്‍​ശി​ച്ചു. കെ.​ആ​ര്‍. ജ​യാ​ന​ന്ദ, ര​ഘു​ദേ​വ്, രാ​ജു സ്റ്റീ​ഫ​ന്‍ ഡി​സൂ​സ, സ്റ്റീ​വ​ന്‍ വ​ല​ന്‍​സി​യ, സ്റ്റാ​ന്‍​ലി ലോ​ബോ ബ​ണ്ട്വാ​ള്‍, സ്റ്റാ​നി ബേ​ള എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കു​മ്പ​ള​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ന​ട​ന്ന നൈ​റ്റ് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു.

അ​ശ്വി​നി മീ​ഞ്ച​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം.​എ​ല്‍. അ​ശ്വി​നി മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ച​ര​ണം ന​ട​ത്തി. തെ​ര​ഞ്ഞ​ടു​പ്പി​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക​യു​ടെ ഒ​രു ഭാ​ഗം ബി​ഡി​ജെ​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വ​രൂ​പി​ച്ച് ന​ല്‍​കി. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നീ​ഷ്, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.