കൊ​ടും​വേ​ന​ലി​നെ അ​തി​ജീ​വി​ച്ച് മേ​ലാ​ങ്കോ​ട്ടെ പ​ച്ച​ക്ക​റി​ക്കൃ​ഷി
Wednesday, March 27, 2024 6:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ന്‍ സ്മാ​ര​ക ഗ​വ.​യു​പി സ്‌​കൂ​ളി​ല്‍ ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി​യ്ക്കാ​യി വി​ദ്യാ​ല​യ​ത്തി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള വ​യ​ലി​നെ​യാ​ണ് ആ​ശ്ര​യി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ക്കാ​ല​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വി​ദ്യാ​ല​യ​ത്തി​ലെ പ​ച്ച​ക്ക​റി ഉ​പ​യോ​ഗി​ക്കു​ന്നു. സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, പ​രി​സ്ഥി​തി ക്ല​ബ്, മ​ദ​ര്‍ പി​ടി​എ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത​ത്.

ചീ​ര, വെ​ണ്ട, വ​ഴു​തി​ന, മ​ത്ത​ന്‍, വെ​ള്ള​രി, കു​മ്പ​ളം, പ​യ​ര്‍, പാ​വ​ല്‍, പ​ട​വ​ലം തു​ട​ങ്ങി പ​തി​ന​ഞ്ചി​ല​ധി​കം വി​ഭ​വ​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്തു​വ​ന്ന​ത്. വി​ഷ​ര​ഹി​ത ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​ടെ അ​വ​സാ​ന വി​ള​വെ​ടു​പ്പ് പൂ​ര്‍​ത്തി​യ​യി. 80 കി​ലോ പ​ച്ച​ക്ക​റി​യാ​ണ് ഇ​ന്ന​ലെ വി​ള​വെ​ടു​ത്ത​ത്. മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ. ​അ​നി​ല്‍​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ. ​മ​ഞ്ജു, പി. ​സ്വ​പ്ന, കെ.​വി. വ​ന​ജ, പി. ​ശ്രീ​ക​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.