ബി​ജെ​പി അ​വി​ശ്വാ​സ​ത്തി​ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ, വി​വാ​ദം
Tuesday, March 26, 2024 8:09 AM IST
കാ​സ​ർ​ഗോ​ഡ്: പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ബി​ജെ​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ കോ​ണ്‍​ഗ്ര​സ് അം​ഗം അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്ത​ത് വി​വാ​ദ​മാ​യി. 15-ാം വാ​ര്‍​ഡ് മെം​ബ​ര്‍ അ​വി​നാ​ശ് മ​ച്ചാ​ദോ​യാ​ണ് വോ​ട്ട് ചെ​യ്ത​ത്.

മു​സ്‌​ലിം ലീ​ഗി​ലെ ര​ണ്ടം​ഗ​ങ്ങ​ളും എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​തോ​ടെ അ​വി​ശ്വാ​സ​പ്ര​മേ​യം ത​ള്ളി. 19 വാ​ര്‍​ഡു​ക​ള്‍ ഉ​ള്ള പ​ഞ്ചാ​യ​ത്തി​ല്‍ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക​ണ​മെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് 10 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബി​ജെ​പി അം​ഗ​ങ്ങ​ള്‍ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യ​ത്.

പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നും (സി​പി​എം-6, സി​പി​ഐ-1, സ്വ​ത​ന്ത്ര​ന്‍-1) ബി​ജെ​പി​ക്കും എ​ട്ടു വീ​ത​വും യു​ഡി​എ​ഫി​ന് (മു​സ‌്‌​ലിം ലീ​ഗ്-2, കോ​ണ്‍​ഗ്ര​സ്-1) മൂ​ന്നും അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്. ടോ​സ് വ​ഴി സി​പി​എ​മ്മി​ന്‍റെ കെ. ​ജ​യ​ന്തി പ്ര​സി​ഡ​ന്‍റും ബി​ജെ​പി​യു​ടെ എ​ന്‍. പു​ഷ്പ​ല​ക്ഷ്മി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​കു​ക​യാ​യി​രു​ന്നു.

അ​വി​നാ​ശി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റി​നെ​തി​രെ ബി​ജെ​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്ത് വോ​ട്ട് ചെ​യ്ത അ​വി​നാ​ശ് മ​ച്ചാ​ദോ​യെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് കെ​പി​സി​സി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​റി​യി​ച്ചു.