ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട് മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ
Tuesday, March 26, 2024 7:38 AM IST
വ​ലി​യ​പ​റ​മ്പ്: ക​വ്വാ​യി കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ക്കി​യ വ​ല​ക​ൾ ഹൗ​സ് ബോ​ട്ട് അ​നി​യ​ന്ത്രി​ത​മാ​യി ഓ​ടി​ച്ച് ക​യ​റ്റി ന​ശി​പ്പി​ച്ച​താ​യി മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ. കാ​യ​ലി​ലെ മെ​ട്ട​മ്മ​ൽ ക​രീ​മി​ന്‍റെ ക​ട​വി​ന് സ​മീ​പ​മാ​ണ് വ​ല​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ച​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു.

മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളാ​യ ഇ​ട​യി​ലെ​ക്കാ​ട്ടി​ലെ വി.​കെ. ല​ക്ഷ്ണ​ൻ, വി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, ഒ. ​രാ​ജ​ൻ, ടി.​പി. പ​ത്മ​നാ​ഭ​ൻ, ഒ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, മെ​ട്ട​മ്മ​ലി​ലെ ടി.​പി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​ടെ 12 സെ​റ്റ് വ​ല​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ചെ​മ്മീ​ൻ, ക​രി​മീ​ൻ വ​ല​ക​ൾ പൂ​ർ​ണ​മാ​യും കീ​റി ന​ശി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. തെ​ക്ക് വ​യ​ലോ​ടി ഭാ​ഗ​ത്ത് നി​ന്ന് വ​ട​ക്ക് ഇ​ട​യി​ലെ​ക്കാ​ട് ബ​ണ്ട് ഭാ​ഗ​ത്തേ​ക്ക് ഹൗ​സ് ബോ​ട്ട് വ​രു​മ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ഹൗ​സ് ബോ​ട്ടി​ന്‍റെ പ്രൊ​പ്പ​ല്ല​റി​ൽ കു​ടു​ങ്ങി 200 മീ​റ്റ​റോ​ളം ദൂ​രം കീ​റി​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ ന​ശി​ച്ച​ത്. ഏ​താ​ണ്ട് 5,000 മു​ത​ൽ 10,000 രൂ​പ വ​രെ​യു​ള്ള ന​ഷ്ടം ഓ​രോ തൊ​ഴി​ലാ​ളി​ക്കും ഉ​ണ്ടാ​യ​താ​യി ഇ​വ​ർ പ​റ​ഞ്ഞു. തൃ​ക്ക​രി​പ്പൂ​ർ മ​ത്സ്യ ഭ​വ​നി​ലെ​ത്തി ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. ഐ​ശ്വ​ര്യ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ല്കി. മ​ത്സ്യ​ത്തൊലാ​ളി​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ന്തേ​ര പോ​ലീ​സി​ലും വ​ല​ക​ൾ ന​ഷ്ട​പ്പെ​ട്ട ആ​റു തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ല്കി.