സ്നേ​ഹാ​രാ​മം പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Tuesday, March 26, 2024 7:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത്താ​കെ ന​ട​പ്പി​ലാ​ക്കു​ന്ന സ്നേ​ഹാ​രാ​മം പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.

ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തി സ്ഥി​ര​മാ​യി സം​ര​ക്ഷി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഹോ​സ്ദു​ർ​ഗ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​രാ​ഘ​വ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​പ്ര​കാ​ശ​ൻ, കെ. ​ഹ​രി​ദാ​സ്, എം.​ഇ. ച​ന്ദ്രാം​ഗ​ദ​ൻ, കെ.​വി. രാ​ജേ​ഷ്, പി. ​ശ്രീ​ക​ല, വി.​കെ. ബാ​ലാ​മ​ണി, കെ. ​ല​ളി​ത, എം. ​സു​നി​ൽ കു​മാ​ർ, പി. ​മോ​ഹ​ന​ൻ, പി. ​ബാ​ബു​രാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.