റെ​യി​ൽ​വേ ഓ​വു​ചാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​പ്പാ​ത​യാ​യി
Sunday, March 24, 2024 3:46 AM IST
തൃ​ക്ക​രി​പ്പൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ റോ​ഡി​ൽ നി​ന്നും പേ​ക്ക​ടം ഭാ​ഗ​ത്തേ​ക്ക് റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഓ​വു​ചാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​പ്പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി.

ടൗ​ണി​ലെ റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​മ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് ടൗ​ണി​ലെ​ത്താ​ൻ ഇ​ത് വ​ഴി​യൊ​രു​ക്കും.

വേ​ന​ൽ​ക്കാ​ല​ത്ത് വ​ര​ണ്ടു​കി​ട​ക്കു​ന്ന ഓ​വു​ചാ​ലി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളോ​ടി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ദീ​ർ​ഘ​കാ​ല​മാ​യി ഉ​ണ്ടാ​യി​രു​ന്നു. അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും വീ​തി കു​റ​വാ​യ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ഇ​തു​വ​ഴി ക​ട​ക്കാ​നാ​കൂ.

വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​യി ഓ​വു​ചാ​ലി​നു​ള്ളി​ലും വ​ശ​ങ്ങ​ളി​ലും ഇ​ന്ന​ലെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി. ഉ​ച്ച​യോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു തു​ട​ങ്ങി. മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വ​ഴി ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല.