വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ൻ ഇ​ന്നും നാ​ളെ​യും കൂ​ടി അ​വ​സ​രം
Sunday, March 24, 2024 3:46 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ഇ​ന്നും നാ​ളെ​യും കൂ​ടി അ​വ​സ​രം. 18 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ പോ​ര്‍​ട്ട​ല്‍ വ​ഴി​യോ വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ചോ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വ​ഴി​യോ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​ര്‍​ട്ട​ല്‍ വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ voters.eci.gov.in മു​ഖേ​ന മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കി അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ലോ​ഗി​ന്‍ ചെ​യ്യ​ണം. അ​പേ​ക്ഷ സം​ബ​ന്ധി​ച്ച സ്ഥി​തി​വി​വ​രം ഓ​ണ്‍​ലൈ​നാ​യോ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം, ബി​എ​ല്‍​ഒ എ​ന്നി​വ​രി​ൽ നി​ന്നോ അ​റി​യാ​ന്‍ സാ​ധി​ക്കും.