ക​രി​നി​റം പൂ​ശി പൊ​രി​വെ​യി​ല​ത്ത്; ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് ഐ​ക്യ​ദാ​ർ​ഢ്യം
Saturday, March 23, 2024 1:52 AM IST
ചെ​റു​വ​ത്തൂ​ർ: ക​റു​ത്ത​വ​ന് നീ​തി നി​ഷേ​ധി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ശോ​ക​ൻ പെ​രി​ങ്ങാ​ര പൊ​രി​വെ​യി​ല​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം വേ​റി​ട്ട​താ​യി.

ജീ​വി​ത​ത്തി​ലെ പ്രാ​രാ​ബ്‌​ധ​ങ്ങ​ൾ പോ​ലും മാ​റ്റി​വെ​ച്ച് മോ​ഹി​നി​യാ​ട്ടം എ​ന്ന ക​ല​യെ സ്നേ​ഹി​ച്ച ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യാ​ണ് ചെ​റു​വ​ത്തൂ​ർ ടൗ​ണി​ൽ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ക​ലാ​കാ​ര​ൻ ക​റു​ത്ത​വ​നാ​ണെ​ങ്കി​ൽ അ​വ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ മോ​ഹി​നി​യാ​ട്ട ക​ലാ​കാ​രി സ​ത്യ​ഭാ​മ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നോ​ടും കേ​ര​ള ജ​ന​ത​യോ​ടും മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ചീ​മേ​നി സ്വ​ദേ​ശി അ​ശോ​ക​ൻ പെ​രി​ങ്ങാ​ര ചെ​റു​വ​ത്തൂ​രി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ശ​രീ​ര​ത്തി​ൽ ക​റു​ത്ത നി​റം പൂ​ശി പ്ല​ക്കാ​ർ​ഡു​മേ​ന്തി​യാ​ണ് പൊ​രി​വെ​യി​ലി​ൽ ടൗ​ണി​ൽ ഐ​ക്യ​ദാ​ർ​ഡ്യം ന​ട​ത്തി​യ​ത്.

പു​തു​ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്ക് മോ​ഹി​നി​യാ​ട്ടം പ​ക​ർ​ന്നേ​കു​ന്ന ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നെ കേ​ര​ള ജ​ന​ത ഒ​ന്നാ​കെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന് അ​ശോ​ക​ൻ പെ​രി​ങ്ങാ​ര അ​ഭ്യ​ർ​ത്ഥി​ച്ചു.