തീ​ര്‍​ത്ഥ​ങ്ക​ര ത​ടാ​ക​ത്തി​ന് സം​ര​ക്ഷ​ണ​ശൃം​ഖ​ല തീ​ര്‍​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍
Saturday, March 23, 2024 1:52 AM IST
പ​ട​ന്ന​ക്കാ​ട്: ലോ​ക ജ​ല​ദി​ന​ത്തി​ല്‍ നെ​ഹ്‌​റു കോ​ള​ജി​ലെ എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തീ​ത്ഥ​ങ്ക​ര ത​ടാ​കം സം​ര​ക്ഷ​ണ ശൃം​ഖ​ല തീ​ര്‍​ത്ത് ജ​ല സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

നീ​ലേ​ശ്വ​രം രാ​ജ​വം​ശ​ത്തി​ന്‍റെ ഭ​സ്മ​ക്കു​ള​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന തീ​ര്‍​ത്ഥ​ങ്ക​ര ത​ടാ​കം താ​മ​ര​ക്കു​ളം എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ആ​ഫ്രി​ക്ക​ന്‍ പാ​യ​ലു​ക​ള്‍ നീ​ക്കി​യ​തി​ന്‍റെ ഫ​ല​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം താ​ട​ക​ത്തി​ല്‍ താ​മ​ര​ക​ള്‍ വി​രി​ഞ്ഞ് മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​വി​രു​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ ആ​കെ നീ​ന്ത​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം കൂ​ടി​യാ​യി​രു​ന്ന തീ​ര്‍​ത്ഥ​ക്കു​ള​ത്തി​ലി​പ്പോ​ള്‍ വീ​ണ്ടും ആ​ഫ്രി​ക്ക​ന്‍ പാ​യ​ല്‍ നി​റ​ഞ്ഞ നി​ല​യി​ലാ​ണ്.
ജൈ​വ വൈ​വി​ധ്യം കൊ​ണ്ട് സ​മ്പ​ന്ന​മാ​യ തീ​ര്‍​ത്ഥ​ക്കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് നാ​നൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ത​ടാ​കം സ​ന്ദ​ര്‍​ശി​ച്ച് സം​ര​ക്ഷ​ണ ശൃം​ഖ​ല തീ​ര്‍​ത്ത​ത്.

വി​വി​ധ വ​ര്‍​ണ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള പൂ​മ്പാ​റ്റ​ക​ളും വി​വി​ധ കാ​ലാ​വ​സ്ഥ​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന ദേ​ശാ​ട​ന പ​ക്ഷി​ക​ളും ത​ടാ​ക​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ണീ​യ​ത​യ്ക്ക് മാ​റ്റു​കൂ​ട്ടു​ന്ന​വ​യാ​ണ്. ഡോ.​കെ.​വി. വി​നീ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഞ്ജു സ​തീ​ശ​ന്‍, മെ​റീ​ന തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍. ന​ന്ദ​കി​ഷോ​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എം. ​വൈ​ശാ​ഖ് സ്വാ​ഗ​ത​വും ഫി​സ നൗ​റീ​ന്‍ പ​രീ​ത് ന​ന്ദി​യും പ​റ​ഞ്ഞു.