സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം: നെ​ഹ്റു ബാ​ല​വേ​ദി സ​ര്‍​ഗ​വേ​ദി​ക്ക് മൂ​ന്നാം​സ്ഥാ​നം
Tuesday, March 19, 2024 7:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ല്‍ വെ​ള്ളി​ക്കോ​ത്ത് നെ​ഹ്‌​റു- ബാ​ല​വേ​ദി ടീം ​ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് സം​സ്ഥാ​ന​ത്ത് മൂ​ന്നാം സ്ഥാ​നം നേ​ടി. അ​ര​ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് പ്രൈ​സും ക​ര​സ്ഥ​മാ​ക്കി. സം​ഘ​ഗാ​ന മ​ത്സ​ര​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ നേ​ടി​യ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ​യാ​ണ് ഈ ​നേ​ട്ടം.

നീ​ല രാ​വി​ല്‍ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി പ​രി​ശീ​ലി​പ്പി​ച്ച​ത് സം​ഗീ​ത​ജ്ഞ​ന്‍ പ്ര​മോ​ദ് പി. ​നാ​യ​രാ​ണ്. പ​യ്യ​ന്നൂ​ര്‍ ശ്രീ​ധ​ര​നാ​ണ് ഗാ​ന​ര​ച​ന. അ​ഭി​റാം പി. ​നാ​യ​ര്‍, എ. ​രാം പ്ര​സാ​ദ്, കെ.​വി. ശാ​ന്തി​കൃ​ഷ്ണ, പി.​പി. ആ​തി​ര, ഐ.​കെ. സു​ര​ജ, ടി. ​ആ​തി​ര, സി. ​ര​ഞ്ജി​നി എ​ന്നി​വ​രാ​ണ് പാ​ടി​യ​ത്.

ദേ​ശ​ഭ​ക്തി ഗാ​ന​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഇ​തേ ടീം ​നേ​ടി. ടീം ​അം​ഗം എ. ​രാം പ്ര​സാ​ദി​ന് ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​വു​മു​ണ്ട്. തി​രു​വാ​തി​ര​യി​ല്‍ മൂ​ന്നാം സ്ഥാ​ന​വും നെ​ഹ്‌​റു ബാ​ല​വേ​ദി സ​ര്‍​ഗ വേ​ദി ടീ​മി​നാ​ണ്. നെ​ഹ്‌​റു സ​ര്‍​ഗ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. ച​ന്ദ്ര​ന്‍, എ​സ്. ഗോ​വി​ന്ദ​രാ​ജ്, സി.​പി. വി​നീ​ഷ് ബാ​ബു എ​ന്നി​വ​രാ​യി​രു​ന്നു ടീം ​മാ​നേ​ജ​ര്‍​മാ​ര്‍.