മ​ധു​വ​ന​ത്ത് വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു
Tuesday, March 19, 2024 7:24 AM IST
മ​ണ​ക്ക​ട​വ്: കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ മ​ധു​വ​ന​ത്ത് വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു. ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും സാ​ന്നി​ധ്യം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യ​പ്ര കാ​രം മ​ധു​വ​ന​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ ര​ണ്ടി​ട​ത്താ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ പി.​ര​തീ​ശ​ൻ, ക​രു​വ​ൻ​ചാ​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ കെ.​മ​ധു എ​ന്നി​വ​രു​ടെ നേ​തൃ ത്വ​ത്തി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് വ​നം വ​കു​പ്പ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം റ​ബ​ർ ടാ​പ്പിം​ഗി​നും സൊ​സൈ​റ്റി​യി​ൽ പാ​ൽ അ​ള​ക്കാ​ൻ പോ​യ വി​ദ്യാ​ർ​ഥി​യും അ​ട​ക്ക​മു​ള്ള​വ​ർ ക​ടു​വ​യെ ക​ണ്ടി​രു​ന്നു.