പാ​ലാ​വ​യ​ലി​ൽ​നി​ന്ന് വീ​ണ്ടും മെ​ഡ​ൽ തി​ള​ക്കം
Monday, March 18, 2024 1:30 AM IST
പാ​ലാ​വ​യ​ൽ: പ​ഞ്ചാ​ബി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ യൂ​ണി​വേ​ഴ്സി​റ്റി ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പാ​ലാ​വ​യ​ൽ സ്വ​ദേ​ശി​നി സൗ​പ​ർ​ണി​ക വി. ​സു​രേ​ഷ് സീ​നി​യ​ർ വു​മ​ൺ ടീം ​കാ​ത്ത വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി.

ഇ​ടു​ക്കി മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ ബി​പി​ഇ​എ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​യ സൗ​പ​ർ​ണി​ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​യ്ഡോ​കാ​ൻ ക​രാ​ട്ടെ കോ​ച്ചും ഏ​ഷ്യ​ൻ റ​ഫ​റി​യു​മാ​യ ന​ല്ലോം​പു​ഴ സ്വ​ദേ​ശി ഷാ​ജു മാ​ധ​വ​ന്‍റെ ശി​ഷ്യ​യാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ൻ​ഡോ​നേ​ഷ്യ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് ഷി​ട്ടോ റി​യു ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ലാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. പാ​ല​വ​യ​ലി​ലെ സു​രേ​ഷി​ന്‍റെ​യും പ്ര​മി​ത​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി സൂ​ര്യ​ഗാ​യ​ത്രി​യും ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ൽ​റ്റ്‌ നേ​ടി​യി​ട്ടു​ണ്ട്.