എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ജൂ​ണി​ല്‍
Monday, March 18, 2024 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത ലി​സ്റ്റി​ല്‍ കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ജൂ​ണ്‍ മാ​സ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കും. ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​ന്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​ള​ക്‌​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ര്‍​ന്ന മ​ന്ത്രി​ത​ല​യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​ല​വി​ല്‍ 20,152 അ​പേ​ക്ഷ​ക​ള്‍ ക​ള​ക്‌​ട​റേ​റ്റി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ ഗൈ​ഡ്‌​ലൈ​ന്‍ അ​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ഒ​രു മ​ള്‍​ട്ടി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സ​മി​തി ജി​ല്ലാ ക​ള​ക്‌​ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ രൂ​പീ​ക​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും 2011 ജൂ​ണ്‍ 30 വ​രെ എ​ടു​ത്തി​ട്ടു​ള്ള ബാ​ങ്ക് വാ​യ്പ​ക​ള്‍ എ​ഴു​തി​ത​ള്ളു​ന്ന​തി​ന് വി​ശ​ദ​മാ​യ പ്രൊ​പ്പോ​സ​ല്‍ ത​യ്യാ​റാ​ക്കും. 2011 ജൂ​ണ്‍ 30-ന് ​ശേ​ഷ​മെ​ടു​ത്തി​ട്ടു​ള്ള ലോ​ണു​ക​ളെ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ്രൊ​പ്പോ​സ​ല്‍ ത​യ്യാ​റാ​ക്കു​വാ​നും നി​ര്‍​ദേ​ശി​ച്ചു.

സ​മ​ഗ്ര​പു​ന​ര​ധി​വാ​സ​ത്തി​ന് മു​ളി​യാ​ര്‍ വി​ല്ലേ​ജി​ല്‍ സ​ജ്ജ​മാ​ക്കി​യ സ​ഹ​ജീ​വ​നം സ്‌​നേ​ഹ​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം ന​ട​ത്താ​ന്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്‌‌​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.
മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, വീ​ണ ജോ​ര്‍​ജ്, ഡോ.​ആ​ര്‍. ബി​ന്ദു, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു